Latest News

ചലച്ചിത്ര മേളയില്‍ എത്തിയ ആനിയോട് ബുജിയാകാന്‍ തീരുമാനിച്ചോയെന്ന് ഭാഗ്യലക്ഷ്മി; വീടും പാചകവുമാണ് തന്റെ ലോകമെന്ന് മറുപടി നല്കി നടിയും; കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ ഡെലിഗേറ്റ് പാസ് ഏറ്റുവാങ്ങി ആനി പങ്ക് വച്ചത്

Malayalilife
ചലച്ചിത്ര മേളയില്‍ എത്തിയ ആനിയോട് ബുജിയാകാന്‍ തീരുമാനിച്ചോയെന്ന് ഭാഗ്യലക്ഷ്മി; വീടും പാചകവുമാണ് തന്റെ ലോകമെന്ന് മറുപടി നല്കി നടിയും; കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ ഡെലിഗേറ്റ് പാസ് ഏറ്റുവാങ്ങി ആനി പങ്ക് വച്ചത്

രു കാലത്ത് സിനിമയില്‍ സജീവമായ നടിയാണ് ആനി. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ ആനിക്ക് കഴിഞ്ഞിരുന്നു. ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു പിടി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് ആനി സിനിമയില്‍ നിന്നും പോയത്. വിവാഹശേഷം ചിത്രങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നുവെങ്കിലും ഇപ്പോള്‍ ചാനല്‍ പരിപാടിയുമായി ആനി പ്രേക്ഷകരുടെ മനസില്‍ ഇടയില്‍ തന്നെയുണ്ട്. കഴിഞ്ഞദിവസം നടി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്‍ ആദ്യ പാസ് ഏറ്റുവാങ്ങാനെത്തിയ ചടങ്ങില്‍ പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ 

സദസില്‍ വലിയ വാക്കുകളോടെ സംസാരിക്കാനറിയില്ലെന്ന് ആനി പറഞ്ഞു. തന്റെ ലോകം വീടും അടുക്കളയും പാചകവുമാണ്. നീ ബുജിയാകാന്‍ തീരുമാനിച്ചോയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചപ്പോള്‍, ഒരിക്കലുമല്ല തന്റെ ലോകം വീടും പാചകവുമാണെന്നാണ് മറുപടി നല്‍കിയതെന്ന് ആനി പറഞ്ഞു. ചലച്ചിത്ര മേളയില്‍ ആദ്യ ഡെലിഗേറ്റ് പാസ് ഏറ്റു വാങ്ങാന്‍ അവസരം ലഭിച്ചത് പ്രെഷ്യസ് മൊമന്റ് ആണെന്നും ആനി പ്രതികരിച്ചു.

ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍.വാസവന്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ പാസ് സിനിമാതാരം ആനി ഏറ്റുവാങ്ങി. നോ ടു ഡ്രഗ്സ് സന്ദേശം രേഖപ്പെടുത്തിയ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം.ബി.രാജേഷ് നടന്‍ ഗോകുല്‍ സുരേഷിന് കൈമാറി. 

ചടങ്ങില്‍ അക്കാഡമി ചെയര്‍മാന്‍ രഞ്ജിത് അദ്ധ്യക്ഷനായിരുന്നു. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴി നാളെ മുതല്‍ പാസ് വിതരണം നടക്കും.

 

actress annie IFFK deligate pass

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES