ഒമര്‍ ലുലുവിന്റെ അഡാറ് ലവ്വിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറുകയായിരുന്നു നൂറിന്‍ ഷെരീഫ്. ഇപ്പോഴിതാ എന്നാല്‍ നടി വിവാഹിതയാവാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ കൂടിയായ ഫഹിം സഫറും നൂറിനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍മീഡിയയയില്‍ നിറയുന്നത്.
ദീര്‍ഘനാളായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിലേക്ക് കടക്കുന്നത്.സോഷ്യല്‍ മീഡിയ പേജിലൂടെ ഫഹിനൂര്‍ എന്ന പേരില്‍ വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടി കാണിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ വിവാഹ നിശ്ചയമാണെന്ന് നടി പറഞ്ഞിരുന്നില്ല.
ബുധനാഴ്ച അഹാന കൃഷ്ണയുടെ സ്റ്റോറിയിലാണ് ഈ ഹാഷ് ടാഗ് ആദ്യം പ്രത്യക്ഷപ്പെട്ടെങ്കിലും വിവാഹ നിശചയ സൂചനകളൊന്നും പുറത്തായിരുന്നില്ല.രണ്ടു ദിവസമായി ഫാഹിനൂര്‍ എന്ന ഹാഷ് ടാഗാണ് ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അഹാനയുടെ അടുത്ത സുഹൃത്തുക്കളാണ് ഫാഹിമും നൂറിനും. തൊട്ടു പിന്നാലെ നൂറിനും അഹാനയുടെ സ്റ്റോറി ഷെയര്‍ ചെയ്തു. നൂറിന്റെയും ഫാഹിമിന്റെയും വിവാഹമാണോ ഫാഹിനൂറിനു പിന്നിലൊളിപ്പിച്ച സര്‍പ്രൈസ് എന്ന് പിന്നീടാണ് ലോകമറിഞ്ഞത്.
ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍..അടുത്ത ബന്ധുക്കുളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ നിശ്ചയം നടന്നത്. അഹാന കൃഷ്ണ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തിന് എത്തിയിരുന്നു. അതേസമയം, വിവാഹ നിശ്ചയത്തിന് ശേഷം തങ്ങളുടെ പ്രണയത്തെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ് തുറന്നിരിക്കുകയാണ് നൂറിനും ഫഹിമും
'ഞങ്ങള്‍ക്കൊരു ഫ്രണ്ട്‌സ് ഗ്യാങ് ഉണ്ട്. ഞാന്‍ നൂറിന്‍, അഹാന, രജീഷ നിമിഷ് എന്നിവരൊക്കെ അടങ്ങിയ. അങ്ങനെ ഒരു ഗ്യാങ് ആണ്. അതില്‍ നിന്ന് പതിയെ പതിയെ നമ്മള്‍ ഡിസൈഡ് ചെയ്തു. അത്രയേ ഉള്ളു. ഇത്ര നാള്‍ മുന്നേ തുടങ്ങി എന്നൊന്നും പറയാനില്ല. ഫഹിം ആണ് ആദ്യം പ്രണയം പറഞ്ഞത്. വിവാഹ നിശ്ചയം ചെറിയ പരിപാടി ആയിട്ടാണ് തീരുമാനിച്ചത്.
എല്ലാവരെയും വിവത്തിന് ക്ഷണിക്കുന്നതായിരിക്കും. ഒരുപാട് സന്തോഷമുണ്ട്. ദൂരെ നിന്നെല്ലാം ആളുകള്‍ വന്നിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായി തീരുമാനിച്ച പരിപാടിയാണ്. അതില്‍ എല്ലാവരും വന്നതില്‍ സന്തോഷമുണ്ട്. പ്രണയം പറഞ്ഞ ശേഷം നൂറിന്റെ മറുപടിക്ക് കുറച്ച് സമയമെടുത്തു. എന്നാലും ഇപ്പോള്‍ ഓക്കെ ആയല്ലോ. സിനിമയിലേക്ക് തീര്‍ച്ചയായും ഉണ്ട്. ഞാന്‍ അഭിനയിക്കുന്ന ബര്‍മുഡ എന്നൊരു സിനിമ ഇറങ്ങാന്‍ ഉണ്ട്. രണ്ടു മൂന്ന് സിനിമകള്‍ വേറെ ഇറങ്ങാനുണ്ട്. ഫഹിം അഭിനയിക്കുന്ന സിനിമ ഇറങ്ങുന്നുണ്ട്. സ്‌ക്രിപ്റ്റിംഗ് ഉണ്ട്. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് എഴുതുന്ന ഒരു സ്‌ക്രിപ്റ്റും പണി പുരയിലാണ്,' നൂറിനും ഫഹിമും പറഞ്ഞു.
ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞതാണ്- വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന്‍ കുറിച്ചു...
ഒമര്‍ ലുലു സംവിധാനം ചെയ്ത 2017ല്‍ പുറത്തിറങ്ങിയ ചങ്ക്സ്എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ബാലു വര്‍ഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിന്‍ അവതരിപ്പിച്ചത്. പിന്നീട് ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്എന്ന ചിത്രത്തില്‍ ഗാദാ ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രമാണ് നൂറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ധമാക്ക, വിധി എന്നിവയാണ് നൂറിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍.
മലയാളസിനിമയില്‍ തിരക്കഥാകൃത്തും അഭിനേതാവുമായി ശ്രദ്ധ നേടുകയാണ് ഫാഹിം സഫര്‍. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത മധുരംഎന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹിമിന്റെതായിരുന്നു. പതിനെട്ടാം പടി, ജൂണ്‍ തുടങ്ങിയ ചിത്രങ്ങളിലും ഫാഹിര്‍ അഭിനയിച്ചിട്ടുണ്ട്.