ലവ് ആക്ഷന്‍ ഡ്രാമയുടെ ചെന്നൈയിലെ സെറ്റില്‍ ഓട്ടോഗ്രാഫ് വാങ്ങാനായി ക്യു നിന്ന കുട്ടികളിലൊരാള്‍ ചോദിച്ചത് ഇതാരാണെന്ന്; ഓട്ടോഗ്രാഫില്‍ ഒപ്പിട്ട് കൊണ്ട് കുട്ടിയുടെ ചോദ്യം കേട്ട് ചമ്മല്‍ മാറ്റാനാവാതെ നിവിനും; അജു വര്‍ഗീസ് പങ്ക് വച്ച വീഡിയോ വൈറലാകുമ്പോള്‍

Malayalilife
 ലവ് ആക്ഷന്‍ ഡ്രാമയുടെ ചെന്നൈയിലെ സെറ്റില്‍ ഓട്ടോഗ്രാഫ് വാങ്ങാനായി ക്യു നിന്ന കുട്ടികളിലൊരാള്‍ ചോദിച്ചത് ഇതാരാണെന്ന്; ഓട്ടോഗ്രാഫില്‍ ഒപ്പിട്ട് കൊണ്ട് കുട്ടിയുടെ ചോദ്യം കേട്ട് ചമ്മല്‍ മാറ്റാനാവാതെ നിവിനും; അജു വര്‍ഗീസ് പങ്ക് വച്ച വീഡിയോ വൈറലാകുമ്പോള്‍

നിവിന്‍ പോളി നായകനായി എത്തിയ ലവ് ആക്ഷന്‍ ഡ്രാമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ അജു വര്‍ഗീസ് പങ്ക് വച്ച ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.സിനിമയുടെ ചിത്രീകരണവേളയില്‍ നടന്ന രസകരമായ സംഭവമാണ് അജു പങ്ക് വച്ചത്.

ചെന്നൈയിലെ ലൊക്കേഷനിലാണ് സംഭവം. നിവിന്‍ പോളിയുടെ പക്കല്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ രണ്ട് പെണ്‍കുട്ടികളും നിവിനുമൊത്തുളള വിഡിയോ ആണ് ഇത്. ഓട്ടോഗ്രാഫ് വാങ്ങാനായി ക്യു നിന്ന കുട്ടികളിലൊരാള്‍ താരത്തിന്റെ ഓട്ടോഗ്രാഫിനായി അരികില്‍ ചെല്ലുന്നു. ഓട്ടോഗ്രാഫ് നല്‍കുന്ന താരത്തിന്റെ അടുത്ത് നിന്ന് കൂടെയെത്തിയ പെണ്‍കുട്ടി ചോദിക്കുന്നു ഇതാരാണ്. നിഷ്‌കളങ്കമായ ചോദ്യത്തിന് മുന്നില്‍ അവിടെ ഉണ്ടായിരുന്നവര്‍ സ്തംഭിച്ച് നിന്നുത കൂടെ ഉണ്ടായിരുന്ന കുട്ടി ഹീറോ എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഓട്ടോഗ്രാഫ് ഒപ്പിട്ട ശേഷം ഞാനാരാണെന്നാണ് അവര്‍ ചോദിച്ചതെന്ന് ചിരിച്ചുകൊണ്ട് നിവിന്‍ പറയുന്നതാണ് വീഡിയോ.അജു വര്‍ഗീസ് ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്.അറിഞ്ഞു കൊണ്ട് അജു രണ്ട് പിള്ളേരെ കൊണ്ട് നിവിന് പണി കൊടുത്തതാണെന്നും എന്നിട്ട് അതെടുത്ത് ഫേസ്ബുക്കിലിട്ട് അടുത്ത പണി കൊടുത്തെന്നുമാണ് കമന്റുകള്‍.

nivin pauly autograph video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES