Latest News

ഇത് നമ്മുടെ ജോര്‍ജ് അല്ലേ! പ്രേമം ലുക്കില്‍ നിവിന്‍ പോളി; സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് താരം; ആഘോഷമാക്കി ആരാധകര്‍ 

Malayalilife
 ഇത് നമ്മുടെ ജോര്‍ജ് അല്ലേ! പ്രേമം ലുക്കില്‍ നിവിന്‍ പോളി; സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് താരം; ആഘോഷമാക്കി ആരാധകര്‍ 

ലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിന്‍ പോളിയുടേത്. ഒരു സമയത്ത് എതിരാളികളില്ലാതെ മികച്ച സിനിമകള്‍ മാത്രം സമ്മാനിച്ച നിവിന്‍ ഇന്ന് കരിയറിലെ ഏറ്റവും മോശം അവസ്ഥയിലാണ് നില്‍ക്കുന്നത്. മോശം സിനിമകളും തുടര്‍പരാജയങ്ങളും നിവിന്‍ പോളി എന്ന നടനെ പിന്നോട്ടവലിച്ചു. തന്റെ തടിയുടെ പേരിലും വലിയ വിമര്‍ശനങ്ങളാണ് നിവിന്‍ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ആ പഴയ നിവിന്‍ തിരിച്ചെത്താന്‍ ഒരുങ്ങുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. 

ഒരു ഫിറ്റ്നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്യാനായി നിവിന്‍ പോളി ഫെബ്രുവരി 14 ന് ഖത്തറില്‍ എത്തുന്നു എന്നറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പച്ച ഷര്‍ട്ട് ഇട്ട് കട്ട താടിയുമായി നില്‍ക്കുന്ന നിവിന്‍ പോളി ആണ് വീഡിയോയിലുള്ളത്. നിവിന്‍ പഴയ ഫോമിലെത്തിയതിന്റെ സൂചനയാണ് ഈ വീഡിയോ. പഴയ പ്രേമംത്റിലെ ജോര്‍ജിന്റെ ലുക്കിലേക്ക് നിവിന്‍ തിരിച്ചെത്തിയിരിക്കുകയാണ്. 

ഡിജോ ജോസ് സംവിധാനം ചെയ്ത 'മലയാളീ ഫ്രം ഇന്ത്യ' ആണ് അവസാനമായി തിയേറ്ററിലെത്തിയ നിവിന്‍ സിനിമ. മോശം പ്രതികരണങ്ങള്‍ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കിയില്ല. റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടല്‍ ഏഴ് മലൈ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിന്‍ പോളി ചിത്രം. സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയില്‍ നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. 

മലയാളത്തില്‍ അബ്രിഡ് ഷൈന്‍ ചിത്രം 'ആക്ഷന്‍ ഹീറോ ബിജു 2' ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ഇഷ്‌ക് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന 'ശേഖരവര്‍മ രാജാവ്' എന്ന സിനിമയും നിവിന്റേതായി പുറത്തിറങ്ങാനുണ്ട്.

 


 

" എൻ്റെ പോനോ ഇത് നമ്മുടെ ജോർജ് അല്ലേ " ❣️???????? #Nivinpaulypic.twitter.com/je5E3YLkQX

— AKP (@akpakpakp385) February 13, 2025
nivin new vedio premam look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES