ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ ദാസ് എന്ന നടി മലയാളികള്‍ക്ക് സുപരിചിതയായത്. അതിന് മുന്‍പും പിന്‍പും ഒത്തിരി ചിത്രങ്ങള്‍ ചെയ്തുവെങ്കിലും മലയാളികള്‍ക്കിന്നും നിത്യ ബസന്തി തന്നെയാണ്. കല്യാണം കഴിഞ്ഞ് കുറേക്കാലം നിത്യ ദാസിന്റെ വിവരമൊന്നും ഇല്ലായിരുന്നു. ഇന്റസ്ട്രിയിലൊന്നും നടി സജീവമായിരുന്നില്ല. കുറേക്കാലത്തിന് ശേഷം മകള്‍ക്കൊപ്പമുള്ള റീലിനൊപ്പമാണ് നിത്യ ദാസ് വീണ്ടും സജീവമായത്. അന്നും ഇന്നും അത്ഭുതപ്പെടുത്തിയത് നിത്യയുടെ സൗന്ദര്യമാണ്. മകളോളം ചെറുപ്പമുള്ള നിത്യയുടെ ശരീര സൗന്ദര്യം ചര്‍ച്ചയായി. ഇപ്പോഴിതാ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം.
'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സഫലമായ സ്വപ്‌നത്തിന് ജന്മദിനാശംസകള്‍. നീയെന്റെ സ്‌നേഹം മാത്രമല്ല, സന്തോഷം കൂടിയാണ്, എന്റെ പ്രചോദനം... ഒപ്പം എന്റെ ഏറ്റവും വലിയ അനുഗ്രഹവും,' നിത്യ ദാസ് കുറിച്ചു. നിരവധി പേരാണ് നൈനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലുള്ള സല്‍വാറായിരുന്നു നൈനയുടെ പിറന്നാള്‍ വേഷം. അതേ നിറങ്ങളിലുള്ള സ്‌കേര്‍ട്ടും ടോപ്പും ധരിച്ചാണ് നിത്യ മകള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. മക്കളുടെ വിശേഷങ്ങള്‍ സ്വന്തം പേജില്‍ താരം പങ്കുവയ്ക്കാറുണ്ട്. മകള്‍ നൈനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കും ഡാന്‍സ് വിഡിയോകള്‍ക്കും നിറയെ ആരാധകരുണ്ട്. രണ്ടു പേരെയും ഒരുമിച്ചു കണ്ടാല്‍ സഹോദരിമാരെ പോലെയേ തോന്നിക്കൂ എന്നാണ് ആരാധകപക്ഷം.