Latest News

പ്രമുഖ നടന്റെ വിവാഹമോചനത്തിനു പിന്നില്‍ നിത്യ മേനോന്‍! തെലുങ്ക് നടനുമായുണ്ടായ ഗോസിപ്പിനെക്കുറിച്ചും ആദ്യ പ്രണയത്തെക്കുറിച്ചും വെളിപ്പെടുത്തലുമായി നിത്യാമേനോന്‍

Malayalilife
പ്രമുഖ നടന്റെ വിവാഹമോചനത്തിനു പിന്നില്‍ നിത്യ മേനോന്‍! തെലുങ്ക്  നടനുമായുണ്ടായ ഗോസിപ്പിനെക്കുറിച്ചും ആദ്യ പ്രണയത്തെക്കുറിച്ചും  വെളിപ്പെടുത്തലുമായി നിത്യാമേനോന്‍


ലയാളത്തിലും തെലുങ്കിലും ശ്രദ്ധേയയായ താരമാണ്  നിത്യാ മേനോന്‍. മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നിത്യ ഇപ്പോള്‍ മലയാളത്തിലേക്ക് തിരിച്ചു വരാനുളള ഒരുക്കത്തിലാണ്. പ്രമുഖ നടനെ ചോര്‍ത്തുണ്ടായ ഗോസിപ്പിനെക്കുറിച്ചും തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും നിത്യ പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. 

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരമാണ് നിത്യ മേനോന്‍. മലയാളത്തിലും തെലുങ്കിലും നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അഭിനയിച്ച നിത്യ മേനോന്‍  മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വി കെ പ്രകാശ് ഒരുക്കുന്ന പ്രാണയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. 'പ്രാണ'യിലെ ഏക കഥാപാത്രമാണ് നിത്യ. മലയാളത്തില്‍ നിന്നും ഇടവേളയെടുത്ത് തമിഴിലേക്ക് ചേക്കേറിയ താരം തനിക്കെതിരെ ഉണ്ടായ ഗോസിപ്പുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. 

തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹമോചനത്തിന് പിന്നില്‍ നടി നിത്യ ആണെന്ന് മുന്‍പ് ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ പ്രണയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം.  ഗോസിപ്പുകളോട് ഒരിക്കലും താന്‍ പ്രതികരിക്കാറില്ലെന്നും എന്നാല്‍ അവ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്നും നിത്യ പറയുന്നു. തങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്ത് റിലീസ് ചെയ്തതാകാം അത്തരത്തില്‍ ഗോസിപ്പ് ഉണ്ടാകാന്‍ കാരണമെന്നും തന്നെ ഏറെ വേദനിപ്പിച്ച ദിവസങ്ങളായിരുന്നു അതെന്നും നിത്യ പറയുന്നു. അത്തരത്തില്‍ ഗോസിപ്പ് ഉണ്ടാക്കിയവര്‍ക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകുമെന്നും നിത്യ പറയുന്നു. 

തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും നിത്യ തുറന്നു പറയുന്നുണ്ട്. തന്റെ ആദ്യ പ്രണയത്തില്‍ താന്‍ വളരെ സീരിയസ്സായിരുന്നുവെന്നും എന്നാല്‍ അത് തകര്‍ന്നപ്പോള്‍ പുരുഷന്‍മാരോടു പോലും വെറുപ്പായിപ്പോയെന്നും നിത്യ പറയുന്നു. ആ പ്രണയത്തിനു ശേഷം തനിക്ക് അത്തരത്തില്‍ ആരുമായും അടുപ്പം ഉണ്ടായിട്ടില്ലെന്നും എല്ലാം ഗോസിപ്പാണെന്നും നിത്യ വ്യക്തമാക്കുന്നു. മലയാളത്തില്‍ പല ഹിറ്റു ചിത്രങ്ങളിലും ഭാഗമായ നിത്യ ഇപ്പോള്‍ തിരിച്ചു വരവിന് ഒരുങ്ങുമ്പോള്‍ ആരാധകര്‍ ആകാംഷയിലാണ്. 

nithiya menon-gossip- with theluku actor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES