Latest News

കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് കാവ്യാമാധവന്റെ മുന്‍ഭര്‍ത്താവ് നിശാല്‍..!

Malayalilife
കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് കാവ്യാമാധവന്റെ മുന്‍ഭര്‍ത്താവ് നിശാല്‍..!

 

ദിലീപും കുഞ്ഞുമൊത്ത് സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് നടി കാവ്യാമാധവന്‍. കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര താന്‍ അച്ഛനായ സന്തോഷം മാസങ്ങള്‍ക്ക് മുമ്പ് പങ്കുവച്ചിരുന്നു. കാവ്യയുമായി വിവാഹമോചിതനായ നിശാല്‍ 2013ല്‍ പുനര്‍വിവാഹിതനാകുകയായിരുന്നു. ഇപ്പോള്‍ തന്റെ കുഞ്ഞിന്റെ ചിത്രവും നിശാല്‍ പുറത്തുവിട്ടിരിക്കയാണ്.

ഏറെ വിവാദങ്ങള്‍ക്ക് ശേഷം തങ്ങലുടെ പൊന്നോമനയുമൊത്ത് ജീവിതം ആസ്വദിക്കുകയാണ്  നടി കാവ്യാ മാാധവനും ദിലീപും.  ഇരുവരുടെയും രണ്ടാം വിവാഹത്തിലെ മകളായ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ താരദമ്പതികള്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. കാവ്യ മാധവനുമായുളള വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര  പുനര്‍വിവാഹിതനായിരുന്നു,  2013ലാണ് രമ്യയെ നിശാല്‍ പുനര്‍വിവാഹം ചെയ്തത്. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞു കണ്‍മണിയെ ജീവിതത്തിലേക്ക് വരവേറ്റതിന്റെ സന്തോഷം നിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.  ദേവാന്‍ഷ് എന്നാണ് മകന്റെ പേര്. കുഞ്ഞിന് മൂന്നു മാസം പ്രായം ആണ് ഇപ്പോള്‍. ഇപ്പോള്‍ മകന്റഎ ചിത്രം നിശാല്‍ പുറത്തുവിട്ടിരിക്കയാണ്. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയുടെ ചിത്രം പങ്കുവയ്ക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് തന്റെയും ഭാര്യയ്ക്കും ഒപ്പമുളള മകന്റെ ചിത്രം നിശാല്‍ പങ്കുവച്ചത്. നിരവധിപേര്‍  ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നുണ്ട്. കാവ്യയുടെ വിഷയത്തില്‍ നിശാലാണ് തെറ്റുകാരനെന്ന് തെറ്റിദ്ധരിച്ചുവെന്നും എന്നാല്‍ നിങ്ങളായിരുന്നു ശരിയെന്ന് പിന്നീട് മനസ്സിലായെന്നും കമന്റുകളെത്തുന്നുണ്ട്. 

കുവൈറ്റ് നാഷണല്‍ ബാങ്കില്‍ ടെക്‌നിക്കല്‍ അഡൈ്വസറായ നിശാല്‍ രണ്ടു വര്‍ഷം മുമ്പ് കാവ്യാ മാധവനെ വിവാഹം കഴിച്ചെങ്കിലും ആറുമാസത്തെ ദാമ്പത്യത്തിനു ശേഷം ബന്ധം പിരിയുകയായിരുന്നു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ ബുധനൂര്‍ എണ്ണക്കാട് തെക്കേമഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകള്‍ രമ്യ എസ് നാഥിനെ വിവാഹം ചെയ്തത 2013ലായിരുന്നു നിശാലും രമ്യയുമായുളള വിവാഹം. മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിണിയാണ് രമ്യആഘോഷങ്ങളില്ലാതെ അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത നിശാല്‍ നാളുകള്‍ക്ക് മുന്‍പാണാണ് വീണ്ടും ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സജീവമായത്. 

വിവാഹത്തിനും മുന്‍പേ കാവ്യ ദിലീപുമായി പ്രണയത്തിലായിരുന്നുവെന്ന് നിശാല്‍ പറഞ്ഞിരുന്നു. ആറു മാസത്തോളം നീണ്ട ദാമ്പത്യത്തിനിടയില്‍ മൂന്നു മാസം മാത്രമാണ് കാവ്യ കുവൈറ്റിലുണ്ടായിരുന്നത്.ഇതില്‍ അഞ്ചാഴ്ച കാവ്യയുടെ മാതാപിതാക്കള്‍ ദമ്പതികള്‍ക്ക് ഒപ്പമുണ്ടായിരുന്നു.ആറാഴ്ചത്തെ വാസത്തിനിടെ് പീഡിപ്പിച്ചെന്നും കൂടിച്ചേരാനാകാത്ത വിധം അകന്നു എന്നുമാണ് കാവ്യ പറഞ്ഞിരുന്നത്. കാവ്യയുമായി ദീലിപിനു ഉണ്ടായ അടുപ്പമാണ് മഞ്ജുവിന്റെ ദിലീപിന്റെയും വിവാഹമോചനത്തിലേക്ക  നയിച്ചത്. ഏറെ വിവാദങ്ങള്‍ക്ക ശേഷം ദിലീപും കാവ്യയും 2016 ലാണ് വിവാഹിതരായി. കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും ഒരു കുഞ്ഞു ജനിക്കുകയും ചെയ്തിരുന്നു. കാവ്യയുമായുളള വിവാഹമോചനത്തിന് ശേഷം നിശാല്‍ കുടുംബവുമൊത്ത് സന്തോഷമായി കഴിയുകയാണെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ആരാധകര്‍.

nishal chandra shares his sons picture

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES