ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ് നടി നിഷ സാംരംഗ്. ഉപ്പും മുളകും എന്ന സീരിയലിലെ നീലു എന്ന അമ്മ കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവരാന്‍ നിഷയ്ക്ക് കഴിഞ്ഞു. കൂടുതലും നര്‍മ്മരസമുള്ള കഥാപാത്രങ്ങളാണ് താരം ചെയ്തിട്ടുള്ളതെങ്കിലും റിയല്‍ ലൈഫില്‍ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് താരം കടന്നു പോയിട്ടുള്ളത്.
താരം തന്നെ താന്‍ കടന്നു വന്ന പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുണ്ട്. 10 ക്ലാസില്‍ പഠിക്കുമ്പോഴാണ് തന്റെ വിവാഹം കഴിഞ്ഞതെന്നും എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടില്ലെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോളിതാ നടി വ്യക്തിജീവിതത്തില്‍ തന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും തുറന്നു പറയുകയാണ് ഇപ്പോള്‍.
'ജീവിതത്തില്‍ ഒരാള്‍ കൂടി വേണമെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ വലുതായി കഴിയുമ്പോള്‍ അവര്‍ നമ്മുടെ കാറ്റഗറിയല്ല, നമ്മള്‍ പറയുന്നത് അവര്‍ക്ക് മനസിലാകണമെന്നില്ല, അവര്‍ അംഗീകരിക്കണമെന്നില്ല, അപ്പോള്‍ നമ്മളെ കേള്‍ക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നും. നമ്മള്‍ ആ സമയത്ത് ഒറ്റക്കിരുന്ന് കരയാനൊക്കെ തുടങ്ങും. ഇന്‍ഡസ്ട്രിയില്‍ ഓടിനടന്ന് ജീവിക്കുന്നൊരാളാണ് ഞാന്‍.
അത്രയും തിരക്കിനിടയില്‍ എന്റെ കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരു സുഹൃത്തോ പങ്കാളിയോ ഒക്കെ ആവശ്യമാണ്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ വീട്ടില്‍ നമ്മളെ കേള്‍ക്കാന്‍ ആളില്ലെങ്കില്‍ നമ്മുടെ മനസ് തന്നെ മാറിപ്പോകും. 50 വയസില്‍ എന്നെ എനിക്ക് ഹാപ്പിയാക്കി നിര്‍ത്തിയാല്‍ മാത്രമേ എന്റെ ആരോഗ്യത്തെ നാളെ എനിക്ക് ഉപയോഗിക്കാന്‍ പറ്റൂ. അപ്പോ ഞാന്‍ എന്നെ നോക്കുകയല്ലേ വേണ്ടത്', നിഷ സാരംഗ് പറഞ്ഞു.
അമ്മയെ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ എങ്ങനെയായിരിക്കണമെന്ന് മൂത്ത മകള്‍ രേവതിയും പറയുന്നുണ്ട്. ''അമ്മയുടെ പണത്തേയോ പ്രശസ്തിയേയോസ്‌നേഹിക്കുന്ന ആളല്ല അമ്മയുടെ ജീവിതത്തില്‍ ആവശ്യം. അങ്ങനെയൊരാള് വന്നാല്‍ ആ ആലോചന തള്ളും. അതിനെ കുറിച്ച് വഴക്കിടുകയും ചെയ്യും. അതല്ലാതെ അമ്മയെ സ്‌നേഹിക്കുന്ന , നോക്കുന്ന, പരിഗണിക്കുന്ന ഒരാള്‍ വന്നാല്‍ സ്വീകരിക്കും. അമ്മയ്ക്ക് ശരിക്കും ആളുകളെ മനസിലാക്കാന്‍ അറിയില്ല. മണ്ടത്തരം ചെയ്യരുതെന്ന് കണ്ടീഷന്‍ വെച്ചിട്ടുണ്ട്...'' മകള്‍ പറഞ്ഞു.
ഇതിനും നിഷ മറുപടി പറയുന്നുണ്ട്. ''വളരെ സെന്റിമെന്റലാണ് ഞാന്‍. പെട്ടെന്ന് ആളുകളെ വിശ്വസിക്കും. പാവം തോന്നും. ഞാന്‍ സ്‌നേഹിക്കുന്ന മനുഷ്യര്‍ എന്നെ പറ്റിക്കുകാണെന്ന് മനസിലായാലും ഞാന്‍ കണ്ണടക്കും. എനിക്ക് അവരെ ഇഷ്ടമാണല്ലോ, അപ്പോള്‍ അതൊന്നും കണ്ടില്ലെന്ന് ഞാന്‍ നടിക്കും. ഇപ്പോള്‍ പണത്തിന്റെ കാര്യങ്ങള്‍ പണം ഉപയോഗിക്കാന്‍ ഉള്ളതാണ്. നമ്മുക്ക് ഇഷ്ടപ്പെട്ടവര്‍ അതുപയോഗിക്കു?മ്പോള്‍ നമ്മുക്ക് സന്തോഷമാണ്. അവിടെ നമ്മള്‍വേദനിക്കേണ്ട കാര്യമില്ല. ഒരാളെ സഹായിക്കുന്ന കാര്യത്തിലാണെങ്കില്‍ സഹായിച്ചതല്ലേ എന്ന സന്തോഷമാണ്. സാമ്പത്തിക കാര്യത്തില്‍ ആരെങ്കിലും പറ്റിച്ചാല്‍ ഞാന്‍ ഒന്നും പ്രത്യേകിച്ച് പരാതി പറയാറില്ല.
കൊടുക്കുന്ന കാര്യത്തില്‍ എനിക്ക് അത്രയും സന്തോഷമാണ്. എന്നെ ആരെങ്കിലും പറ്റിച്ച സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇനി ആരെങ്കിലും പറ്റിച്ചെന്ന് തോന്നിയാല്‍ ഞാന്‍ മക്കളോട് പറയും, ഇനി അത് തിരിച്ച് പ്രതീക്ഷിക്കേണ്ട, അവര്‍ കൊണ്ടുപോയിക്കോട്ടെയെന്ന്....'' നിഷ സാരംഗ് പറയുന്നു.