Latest News

നിക്കി ഗല്‍റാണി ഒരു ഇടവേളക്ക് ശേഷം മലയാളസിനിമയിലേക്ക് ; ഇതിഹാസ 2 വിലെ നായകനായി ഇന്ദ്രജിത്ത്

Malayalilife
 നിക്കി ഗല്‍റാണി ഒരു ഇടവേളക്ക് ശേഷം മലയാളസിനിമയിലേക്ക് ; ഇതിഹാസ 2 വിലെ നായകനായി ഇന്ദ്രജിത്ത്

ലയാളികളുടെ പ്രിയ നടി നിക്കി ഗല്‍റാണി ഒരു ഇടവേളക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. 'ഇതിഹാസ 2' എന്നചിത്രത്തിലൂടെയാണ് നിക്കി മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ഷൈന്‍ ടോം ചാക്കോയും അനുശ്രീയും തകര്‍ത്തഭിനയിച്ച ഇതിഹാസയുടെ രണ്ടാം ഭാഗമാണിത്. ബിനു.എസ് തന്നെയാണ് ഇതിഹാസ2 ചിത്രം സംവിധാനം ചെയ്യുന്നത്.
  
ഇന്ദ്രജിത്ത് സുകുമാരനാണ് ഇതിഹാസ2ല്‍ നായകന്‍. 'ആദ്യമായാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പോകുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ വെച്ചാണ് പൂര്‍ണ്ണിമയെ പരിചയപ്പെട്ടത്. പൂര്‍ണ്ണിമയുമായി വളരെ നാളായി സൗഹൃദം സൂക്ഷിക്കുന്ന ആളാണ് താന്‍' നിക്കി പറയുന്നു. നവംബര്‍ 25ന് ഇതിഹാസ2 വിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. കൊച്ചിയായിരിക്കും പ്രധാന ലൊക്കേഷന്‍ താരം വ്യക്തമാക്കി.
മലയാള സിനിമ തന്നെയാണ് തനിക്കേറ്റവും പ്രിയപ്പെട്ടത്. അഭിനയജീവിത്തില്‍ തന്നെ ഉയര്‍ത്തിയതും മലയാള സിനിമയാണ് അതുകൊണ്ട് മലയാളത്തിലേക്കെത്തുമ്പോള്‍ സ്വന്തം വീട്ടിലെന്നപോലെയാണ് അനുഭവപ്പെടുന്നത്' നിക്കി പറയുന്നു. നിക്കിയുടേതായി മലയാളത്തില്‍ അവസാനം പുറത്തിറങ്ങിയത് ടീം ഫൈവ് എന്ന ചിത്രമാണ്.

കാമുകി ,പാവം കുട്ടി പോലുള്ള സ്ഥിരം കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് തനിക്ക് ഇതിഹാസ 2വിലെന്ന് നിക്കി പറയുന്നു. ഒരു ആദിവാസി പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ നിക്കി അവതരിപ്പിക്കുക.കഥാപാത്രത്തിന് വേണ്ടി ചില തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുവിടാന്‍ താരം തയ്യാറായില്ല.

nikki-galrani--acting-in-ithihasa-2- Malayalam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES