അമേരിക്കയിലടക്കമുള്ള യൂണിവേഴ്സിറ്റികളില്‍ പഠനം; ഡാന്‍സിനൊപ്പം തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് സ്റ്റഡീസില്‍ ഡോക്ടേറ്ററും സ്വന്തം; സന്യാസം സ്വീകരിച്ച നടി നിഖിലാ വിമലിന്റെ ചേച്ചി അഖില വിദ്യാഭ്യാസത്തിലും മുമ്പില്‍

Malayalilife
 അമേരിക്കയിലടക്കമുള്ള  യൂണിവേഴ്സിറ്റികളില്‍ പഠനം; ഡാന്‍സിനൊപ്പം തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് സ്റ്റഡീസില്‍ ഡോക്ടേറ്ററും സ്വന്തം; സന്യാസം സ്വീകരിച്ച നടി നിഖിലാ വിമലിന്റെ ചേച്ചി അഖില വിദ്യാഭ്യാസത്തിലും മുമ്പില്‍

ണ്ണൂര്‍ സ്വദേശികളായ കലാമണ്ഡലം വിമലാ ദേവിയുടെയും എഴുത്തുകാരനായ അച്ഛന്‍ പവിത്രന്റെയും രണ്ടു പെണ്മക്കളില്‍ ഇളയവളാണ് നടി നിഖിലാ വിമല്‍.പതിമൂന്നാം വയസില്‍ നിഖില സിനിമയിലെത്തിയപ്പോള്‍ ചേച്ചി അഖിലാ വിമല്‍ നൃത്തത്തിലും പഠനത്തിലുമാണ് ശ്രദ്ധിച്ചത്. അമേരിക്കയിലടക്കമുള്ള ഉയര്‍ന്ന യൂണിവേഴ്സിറ്റികളില്‍ പഠനം നടത്തിയിട്ടുള്ള അഖില ഇപ്പോഴിതാ, ഒരു സന്യാസിനിയായി മാറിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. അഖില എന്തുകൊണ്ട് ഇത്തരമൊരു ചിത്രം പങ്കുവച്ചു എന്ന സോഷ്യല്‍ മീഡിയയുടെ അന്വേഷണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ്.

ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്. അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തില്‍ സന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം. ചിത്രത്തിലുള്ളത് സിനിമാതാരം നിഖില വിമലിന്റെ സഹോദരിയല്ലേ എന്ന് നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.    

'ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും സന്യാസവും മഹാ മണ്ഡലേശ്വര്‍ പദവിയും സ്വീകരിച്ചു സലില്‍ ചേട്ടന്‍ എന്നതില്‍ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തില്‍ എന്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതില്‍ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും  ഭാരതത്തിലുടനീളവും വ്യാപിപ്പിച്ചു ഭാരതത്തിന്റെ പാരമ്പര്യം ഉയര്‍ത്തുവാന്‍ രണ്ട് പേര്‍ക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാര്‍ത്ഥിച്ച് കൊണ്ട്, നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം.' എന്നാണ് അഭിനവ ബാലാനന്ദഭൈരവ ഫേസ്ബുക്കില്‍ കുറിച്ചത്.  

അതേസമയം, അഖില വിമല്‍ എന്നാണ് നിഖിലയുടെ ചേച്ചിയുടെ മുഴുവന്‍ പേര്. അനുചേച്ചി എന്നാണ് താരം വിളിക്കുന്നത്. നിമ്മോള്‍ ആണ് അഖിലക്ക് നിഖില. തന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നാണ് പലതിനെയും നേരിടാനുള്ള കഴിവ് നേടിയതെന്നും. എന്തിനും കൂട്ടായി കരുത്തായി തന്റെ സഹോദരി ഉണ്ടെന്നും നിഖില പറഞ്ഞിട്ടുണ്ട്. യു എസില്‍ ഉപരിപഠനം നടത്തിയ അഖില മികച്ച ഡാന്‍സര്‍ കൂടിയാണ്. ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് എസ്തെറ്റിക്സില്‍ നിന്ന് 2021ല്‍ തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 2016ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രശസ്തമായ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പര്‍ഫോമന്‍സ് റിസര്‍ച്ചില്‍ അഖില ഫെലോ ആയിരുന്നു. 2021 ല്‍, ഡിസെബിലിറ്റി പെര്‍ഫോമന്‍സില്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് തിയേറ്റര്‍ റിസര്‍ച്ച് ന്യൂ സ്‌കോളേഴ്സ് അവാര്‍ഡും അഖിലക്ക് ലഭിച്ചിട്ടുണ്ട്. അഭിനവ ബാലാനന്ദ ഭൈരവയുടെ കീഴില്‍ സംസ്‌കൃതവും ഇന്ത്യന്‍ ശാസ്ത്രങ്ങളും ഇപ്പോഴും അഭ്യസിച്ചുകൊണ്ടിരിക്കുന്ന ആള്‍ കൂടിയാണ് അഖില.


 

nikhila vimal sister akhila

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES