Latest News

സുനാമി ഉടൻ തീയേറ്ററുകളിൽ അടിക്കുന്നു; മഞ്ജു വാര്യർ, നിവിൻ പോളി, ആസിഫ് അലി എന്നിവരാണ് ട്രെയിലര്‍ പുറത്തിറക്കിയത്; പാട്ടും ട്രൈലെർ ഏറ്റെടുത്ത് ആരാധകർ

Malayalilife
സുനാമി ഉടൻ തീയേറ്ററുകളിൽ അടിക്കുന്നു; മഞ്ജു വാര്യർ, നിവിൻ പോളി, ആസിഫ് അലി എന്നിവരാണ് ട്രെയിലര്‍ പുറത്തിറക്കിയത്; പാട്ടും ട്രൈലെർ ഏറ്റെടുത്ത് ആരാധകർ

സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന 'സുനാമി' ഒരു പക്കാ ഫാമിലി എന്റർടൈനറാണ്. ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കേണ്ടി വന്ന സുനാമി ഇടവേളയ്ക്ക് ശേഷം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. 2020 ഫെബ്രുവരി മാസത്തിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് സുനാമി. അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ്. നായരും ചേർന്നാണ്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായ ട്രെയിലറാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മഞ്ജു വാര്യർ, നിവിൻ പോളി, ആസിഫ് അലി എന്നിവരാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ദിവസങ്ങള്‍മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകള്‍ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുനാമിയിലെ 'ആരാണ്...' എന്ന മനോഹരമായ പ്രണയഗാനത്തിന്റെ ലിറിക്കൽ വീഡിയോ പ്രണയദിനത്തിൽ പുറത്തിറങ്ങി. യക്സണും നേഹയും ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ ആലാപനം നേഹ എസ്. നായരും കേശവ് വിനോദും ചേർന്നാണ്. ലാലിന്റേതാണ് വരികൾ. ഇതും ജനങ്ങൾ ഏറ്റെടുത്തിരുന്നു ഒന്നായിരുന്നു. 

ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read more topics: # new ,# malayalam ,# movie ,# release ,# trailer
new malayalam movie release trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES