Latest News

നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി സായ് പല്ലവിയെത്തുന്നു; പ്രേമം സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന മലര്‍മിസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക്

Malayalilife
നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി സായ് പല്ലവിയെത്തുന്നു; പ്രേമം സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന മലര്‍മിസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക്

പ്രേമം സിനിമയിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന സായി പല്ലവി ഒരിടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക്. അല്‍ഫോന്‍സ് പുത്രന്റെ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ മലര്‍ മിസ് ആയി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഒരിടവേളയിട്ടാണ് സായി പല്ലവി മലയാളത്തില്‍ അഭിനയിക്കുന്നത്. വീണ്ടും ഒരിടവളയ്ക്ക ശേഷം സായി മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. ഫഹദ് ഫാസിലിന്റെ നായികയായാണ് സായി പല്ലവി മടങ്ങി എത്തുന്നത്.

നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഭാഷണം രചിക്കുന്നത് ഈമയൗവിന്റെ തിരക്കഥാകാരന്‍ പി എഫ് മാത്യൂസ് ആണ്. സിനിമയുടെ ചിത്രീകരണം ഇതിനകം ഊട്ടിയില്‍ ആരംഭിച്ചു. അതുല്‍ കുല്‍കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താരനിരയുണ്ട് ചിത്രത്തില്‍.

സായി പല്ലവിയും ഫഹദ് ഫാസിലും നായികാ നായകന്മാരാകുന്ന ഈ ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല ചിത്രത്തിന്. ധനുഷിനും ടൊവീനോയ്ക്കുമൊപ്പം മാരി-2വില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സായ് പല്ലവി.

 

Read more topics: # new malayalam movie,# fahadh fasil,# sai pallavi
new malayalam movie,fahadh fasil,sai pallavi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES