ദേവദാസ് ഫിലിംസിന്റെ ബാനറില്‍ കല്ലയം സുരേഷ് നിര്‍മിക്കുന്ന 'ഇവള്‍ ഗോപിക' നിലമ്പൂരില്‍ ചിത്രീകരണം ആരംഭിച്ചു.
ചലച്ചിത്ര രംഗത്തെ രണ്ടു തലമുറകള്‍ ഒന്നിക്കുന്ന ഇവള്‍ ഗോപികയില്‍ ദേവനും, ശോഭാ മോഹനും പുതിയ തലമുറയിലെ ഉണ്ണി രാജേഷും,നിമിഷ നായരും ബെന്നി ജോണ്‍, ഹസ്സന്‍ എന്നിവരും അഭിനയിക്കുന്ന ചിത്രമാണ്ഇവള്‍ ഗോപിക
പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന അമ്പലപ്പുഴ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. പ്രശസ്ത നടന്‍ ദേവന്‍ ഭദ്രദീപം തെളിച്ച് സിനിമക്ക് തുടക്കംകുറിച്ചു. ചടങ്ങില്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.കുടുംബപശ്ചാത്തലത്തിലുള്ള ഈ പ്രണയകഥയില്‍ പുതുമുഖങ്ങളായ ഉണ്ണി രാജേഷ്, നിമിഷ നായര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ദേവന്‍, സോന നായര്‍, ബെന്നി തുടങ്ങി പ്രമുഖര്‍ താരനിരയിലുണ്ട്.
ഷംസു നിലമ്പൂര്‍ ഛായാഗ്രാഹണവും ലിന്‍സണ്‍ റാഫേല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാകും.