Latest News

മകനെ നെഞ്ചോട് ചേര്‍ന്ന് ചുംബിച്ച് നേഹ അയ്യര്‍; മകന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
 മകനെ നെഞ്ചോട് ചേര്‍ന്ന് ചുംബിച്ച് നേഹ അയ്യര്‍; മകന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരം

തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നേഹ വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും വിടപറഞ്ഞത്.ബാല്യകാലം മുതല്‍ സുഹൃത്തുകളായിരുന്ന ഭര്‍ത്താവും നേഹയും പിന്നീട് വിവാഹിതരാവുകയായിരുന്നു. 15 വര്‍ഷം പ്രണയിച്ചാണ് ഇവര്‍ വിവാഹിതരായത്,.ആഗ്രയില്‍ ജനിച്ചു വളര്‍ന്നതാരം ഈവിടെ വച്ചാണ് ഭര്‍ത്താവ് ശക്തി അറോറയുമായി പ്രണയത്തിലായത്. ഇരുവരും സന്തോഷപൂര്‍വമുള്ള ദാമ്പത്യം തുടരുന്നതിനിടയിലാണ് വിധി മരണത്തിന്റെ രൂപത്തിലെത്തിയത്. പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. സ്വിമ്മിങ് പൂളിനു സമീപം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് താന്‍ അമ്മയാകാന്‍ പോകുന്നുവെന്നാണ് താരം അറിയിച്ചത്. കംഗാരു ബാഗില്‍ മകനെ നെഞ്ചില്‍ ചേര്‍ത്ത് നൃത്തം ചെയ്യുന്നയതും നേഹ പങ്കുവച്ചിരുന്നു.

ഗര്‍ഭം ധരിച്ചിരിക്കുന്ന വേളയില്‍ തന്നെ ജീവിതത്തെ കരയ്ക്കടുപ്പിക്കാന്‍ സിനിമയിലേക്ക് താരം വീണ്ടും എത്തിയിരുന്നു. ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലില്‍ അടക്കമുള്ള ചിത്രത്തില്‍ ഭര്‍ത്താവിന്റെ മരണ ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു. വിധിയെ തോല്‍പിച്ച് ഒറ്റയ്ക്ക് പോരോടുന്ന നേഹയ്ക്ക് കൂട്ടായി ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. നേഹയുടെ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തിലാണ് താരത്തിന് മകന്‍ ജനിച്ചത്.  നവരാത്രി ദിനത്തിലാണ് കുഞ്ഞിന് അന്‍ഷ് എന്ന് പേരിട്ടത്. ഭാഗം എന്നാണ് പേരിന്റെ അര്‍ത്ഥം. മൂന്ന് മാസം പ്രായമാകാറായ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുകൊണ്ടുളള ചിത്രങ്ങളാണ് നേഹ പങ്കുവച്ചിരിക്കുന്നത്. തന്റെ ഉടുപ്പില്‍ ഇറുക്കി പിടിച്ചിരിക്കുന്ന മകന്റെ ചിത്രം പങ്കുവച്ച് ഞാന്‍ മുഴുവനായും അവന്റെയാണെന്ന് ഉറപ്പുവരുത്തുന്നു എന്ന് നേഹ കുറിച്ചിരുന്നു. കുഞ്ഞ് എത്തിയതോടെ സന്തോഷ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കയാണ് നേഹ.

Read more topics: # neha iyer,# shares her,# sons picture
neha iyer shares her sons picture

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക