നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയുടെ ജന്മദിനമായിരുന്നു ഇന്നലെ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ അഹാനയ്ക്ക് ആശംസ നേര്‍ന്നിരുന്നു. ഇപ്പോഴിതാ, ജന്മദിനത്തില്‍ പുത്തന്‍ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് അഹാന. സോഷ്യല്‍ മീഡിയയിലൂടെ അഹാന തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച എസ്യുവി മോഡലുകളില്‍ ഒന്നായ X5 ആണ് അഹാന യാത്രകള്‍ക്ക് കൂട്ടായി സ്വന്തമാക്കിയിരിക്കുന്നത്‌നാല് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 93.70 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. കറുപ്പ് നിറത്തിലുള്ള വാഹനമാണ് നടി ഗരാജിലെത്തിച്ചത്. കുടുംബത്തോടൊപ്പമാണ് വാഹനം ഡെലിവറി എടുക്കാന്‍ അഹാന ഷോറൂമില്‍ എത്തിയത്. അമ്മ സിന്ധുവും അച്ചന്‍ കൃഷ്ണകുമാറും സഹോദരി ഇഷാനിയും ചിത്രങ്ങളിലുണ്ട്.
തന്റെ 30-ാം പിറന്നാളിന്റെ ഭാഗമായാണ് അഹാന പുതിയ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വാഹനം സ്വന്തമാക്കിയ സന്തോഷം ചിത്രങ്ങള്‍ക്കൊപ്പം കുറിപ്പിലൂടെയാണ് താരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
എന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനും ഉയരങ്ങളിലേക്ക് പറക്കാന്‍ ചിറകുകളും നല്‍കിയതിന് അച്ഛനും അമ്മയ്ക്കും നന്ദി എന്ന് അഹാന ഇന്‍സ്റ്റഗ്രാമില്‍ പപങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഞാന്‍ സ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കി തന്ന പ്രപഞ്ചത്തിനും നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.