Latest News

ബ്ലൂതീമിലെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ മത്സ്യകന്യകയായി പത്മ; മകളുടെ പിറന്നാള്‍ ആഘോഷവീഡിയോ പങ്കുവച്ച് അവതാരക അശ്വതി ശ്രീകാന്ത്

Malayalilife
 ബ്ലൂതീമിലെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ മത്സ്യകന്യകയായി പത്മ; മകളുടെ പിറന്നാള്‍ ആഘോഷവീഡിയോ പങ്കുവച്ച് അവതാരക അശ്വതി ശ്രീകാന്ത്

ഫ്‌ളവേഴ്സ് ചാനലിലൂടെ അവതാരകയായി എത്തിയ അശ്വതി ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകമനസില്‍ ഇടം നേടിയത്. റേഡിയോ ജോക്കിയാക്കി കരിയര്‍ തുടങ്ങിയെങ്കിലും അവതാരകയായി തിളങ്ങാന്‍ അശ്വതി ശ്രീകാന്തിന് സാധിച്ചു. ആര്‍ ജെയും വിജെയുമൊക്കെയയായി പ്രേക്ഷക പ്രിയങ്കരിയായ അശ്വതി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. താരം സോഷ്യല്‍മീയയില്‍ പങ്കുവയ്ക്കുന്ന മനോഹരങ്ങളായ ജീവിത അനുഭവങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇന്നലെയായിരുന്നു അശ്വതിയുടെ മകള്‍ പത്മയുടെ ആറാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ മനോഹരമായ ഒരു കുറിപ്പും ചിത്രവും താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ മകളുടെ പിറന്നാള്‍ ആഘോഷ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ലളിതമായ ചടങ്ങിലാണ് പിറന്നാള്‍ ആഘോഷിച്ചത്. നീലയും വയലറ്റും നിറത്തിലെ ഉടുപ്പണിഞ്ഞ് പിറന്നാള്‍ കേക്ക് മുറിക്കുന്ന പത്മയുടെ വീഡിയോയും ചിത്രങ്ങളുമാണ് അശ്വതി പങ്കുവച്ചത്. കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം. പിറന്നാള്‍ ദിനത്തില്‍ രാവിലെ മകളെക്കുറിച്ച് അശ്വതി പങ്കുവച്ച് മനോഹരമായ ഒരു കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. വളര്‍ന്നു വരുന്ന മകളോട് ഇനി എല്ലാം ഒറ്റയ്ക്ക് ചെയ്യണമെന്ന് പറയാറുണ്ടെന്നും എന്നിട്ടും പിന്നാലെ ചെന്ന് വീണ്ടും വീണ്ടും ഓരോന്ന് മകള്‍ക്കായി ചെയ്ത് കൊടുക്കുന്നതുമാണ് കുറിപ്പില്‍ പറയുന്നത്.

തനിയെ കുളിക്കണമെന്നും, ഭക്ഷണം കഴിക്കണമെന്നുമെല്ലാം മകളൊട് പറയാറുണ്ട്. ഓരോ രാത്രിയും ഒറ്റയ്ക്ക് കിടക്കണമെന്നും ഓര്‍മ്മിപ്പിക്കും. എന്നിട്ട് പിന്നേം കുളിപ്പിക്കാനായി തോര്‍ത്തെടുത്ത് പിന്നാലെ ചെല്ലും, പിന്നേം നെയ്യ് കൂട്ടി ഉരുളയുരുട്ടും, പിന്നേം വലിച്ചെടുത്ത് ഒക്കത്തിരുത്തും, അവള് കുറച്ചു നാളൂടെ നമ്മടെ കൂടെ കിടക്കട്ടെ ല്ലേ അവളുടെ അച്ഛനോട് പറഞ്ഞുറപ്പിക്കും. എന്നാല്‍ പിറന്നാള്‍ദിനം രാവിലെ ഉടുപ്പിട്ട് സ്‌കൂളില്‍ പോകാന്‍ തിരക്ക് കൂട്ടുമ്പോള്‍ 'ഒരു വാ കൂടി' ന്ന് ഇഡ്ഡലി നീട്ടിയ അമ്മയോട് 'ഇന്നും കൂടി മതി ട്ടോ...നാളെ തൊട്ട് ഞാന്‍ തന്നെ കഴിച്ചോളാമെന്നാണ് മകള്‍ പദ്മ പ്രഖ്യാപിച്ചത്. 'ഓഹ് പിന്നേ...വാരി തന്നില്ലേല്‍ ഒന്നും വയറ്റിലോട്ട് ചെല്ലലുണ്ടാവില്ല' ന്ന് പിറുപിറുക്കുമ്പോള്‍ ചുമ്മാ കണ്ണ് നിറയുന്നുണ്ടെന്നും അശ്വതി കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും താര പങ്കുവച്ചതില്‍ ആശംസകളുമായി എത്തുകയാണ് ഇപ്പോള്‍ ആരാധകര്‍.

 

anchor aswathy sreekanth shares her daughters birthday party

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക