ഹൃത്വിക് റോഷന്റെ പുതിയ വെബ് സീരീസില്‍ നായികയായി പാര്‍വതി തിരുവോത്ത്; ചിത്രം പങ്കുവെച്ച് താരം; ആരാധകര്‍ ആവേശത്തില്‍

Malayalilife
ഹൃത്വിക് റോഷന്റെ പുതിയ വെബ് സീരീസില്‍ നായികയായി പാര്‍വതി തിരുവോത്ത്; ചിത്രം പങ്കുവെച്ച് താരം; ആരാധകര്‍ ആവേശത്തില്‍

മലയാളത്തിലെ ശ്രദ്ധേയ നടിയായ പാര്‍വതി തിരുവോത്ത്, ഇപ്പോള്‍ ബോളിവുഡിലേക്കുള്ള മറ്റൊരു വലിയ ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ്. ഹൃത്വിക് റോഷന്റെ ആദ്യ നിര്‍മാണ സംരംഭമായ ആമസോണ്‍ പ്രൈം വീഡിയോ സീരീസായ 'സ്റ്റോം' എന്ന ത്രില്ലറില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് പാര്‍വതിയുടെ തയ്യാറെടുപ്പ്.

ഹൃത്വിക് റോഷന്‍ കഴിഞ്ഞ ദിവസം തന്നെയാണ് ഈ പ്രോജക്റ്റിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുംബൈയെ പശ്ചാത്തലമാക്കിയ ഹൈ-സ്റ്റേക്ക് ത്രില്ലര്‍ ഡ്രാമയായിരിക്കും സീരീസ്. ഇതിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സീരീസിലെ ടീമിനൊപ്പമുള്ള ചില ചിത്രങ്ങളും പങ്കുവെച്ചു. വരാനിരിക്കുന്ന കൊടുങ്കാറ്റിന് സജ്ജരായി ടീം. ഹൃത്വിക് റോഷന്‍, സബാ ആസാദ്, അലയ എഫ്, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരോടൊപ്പം നിന്നുള്ള ഫോട്ടോകള്‍ ആരാധകരുടെ ശ്രദ്ധ നേടി.

മലയാളത്തില്‍ അടുത്തിടെ പാര്‍വതിയെ കാണാന്‍ കഴിഞ്ഞിട്ടുള്ളത് ഉള്ളൊഴുക്ക്, പുഴു തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെയാണ്. അതേസമയം തങ്കലാന്‍ ഉള്‍പ്പെടെയുള്ള അന്യഭാഷാ പ്രോജക്റ്റുകളിലും അവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കരിയറിലെ മറ്റൊരു പ്രധാന ഘട്ടം പോലെ തന്നെയാണ് ഈ ബോളിവുഡ് സീരീസ് കരുതപ്പെടുന്നത്. ഇതിനൊപ്പം പാര്‍വതിയുടെ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍, നോബഡി എന്നീ സിനിമകളും തയ്യാറെടുപ്പിലാണ്.

പ്രി-പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സ്റ്റോം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് പാര്‍വതിയുടെ ഈ പുതിയ അവതാരത്തെയാണ്.

parvathy thiruvoth new series hrithik roshan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES