Latest News

നീരജ് മാധവനെ ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരനെന്ന് വിളിച്ച് കാളിദാസ് ജയറാം; മറുപടി നല്‍കി നീരജും

Malayalilife
നീരജ് മാധവനെ ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരനെന്ന് വിളിച്ച് കാളിദാസ് ജയറാം; മറുപടി നല്‍കി നീരജും

ന്നെ പിച്ചക്കാരന്‍ എന്നു വിളിച്ച കാളിദാസ് ജയറാമിന് ചുട്ട മറുപടി നല്‍കി നീരജ് മാധവന്‍. നീരജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തിന്റെ കമന്റായാണ് കാളിദാസ് ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്നു നീരജിനെ വിളിച്ചത്. പുതിയ സിനിമയുടെ ഒരുക്കങ്ങള്‍ക്കിടയിലുള്ള ഒരു ചിത്രമാണ് നീരജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

ചിത്രത്തിന് രസകരമായ ഒരു കമന്റുമായി കാളിദാസ് ജയറാം എത്തി. ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്ന് കാളിദാസ് കമന്റ്‌റ് ചെയ്തപ്പോള്‍ നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ ,ഞാന്‍ ഇട്ടോളാം എന്ന് നീരജ് മാധവ് മറുപടിയും നല്‍കി. എന്തായാലും നീരജ് മാധവിന്റെ ചിത്രത്തിന് കാളിദാസ് നല്‍കിയ കമന്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

പിക്‌സീറോ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ നവാഗതനായ രജീഷ് ലാല്‍ വംശ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 
നീരജ് മാധവിന്റെ പുതിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റൗഡിയാണ് കാളിദാസിന്റെ റിലീസിനൊരുങ്ങുന്ന സിനിമ.

neerajmadhav-Kalidasan Jayaram-contravene

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES