മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി സംഭാഷണമില്ലാത്ത സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം 'നീലരാത്രി' ഡിസംബര്‍ ഇരുപത്തിയൊമ്പതിന് പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
സുരാജ് വെഞ്ഞാറമൂട്, ദിലീപ് എന്നിലര്‍ അഭിനയിച്ച 'സവാരി ' എന്ന് ചിത്രത്തിനു ശേഷം അശോക് നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി ' നിശ്ശബ്ദ ചിത്രമായതിനാല്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലും അവതരിപ്പിക്കും.
ഭഗത് മാനുവല്‍,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാര്‍,സുമേഷ് സുരേന്ദ്രന്‍,ബേബി വേദിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'നീലരാത്രി ' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിര്‍വ്വഹിക്കുന്നു.
പുതിയ തലമുറയുടെ വേഗമേറിയ ജീവിത ശൈലിയില്‍ അവരറിയാതെ സംഭവിക്കുന്ന മൂല്യച്ചുതികളും അത് മൂലം ചെന്നെത്തുന്ന കെണികളും ഒരു ദിവസം രാത്രിയില്‍ നടക്കുന്ന സംഭവവ ബഹുലമായ മുഹൂര്‍ത്തങ്ങളും ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് 'നീലരാത്രി'.
ഡബ്‌ളിയു ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബി മാത്യു ഈ ചിത്രം നിര്‍മിക്കുന്നു.സംഗീതം-അരുണ്‍ രാജ്,എഡിറ്റര്‍-സണ്ണി ജേക്കബ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അഖില്‍ സദാനന്ദന്‍, അനൂപ് വേണുഗോപാല്‍, ലൈന്‍ പ്രൊഡ്യൂസര്‍-
നോബിന്‍ വര്‍ഗ്ഗീസ്, സിറാജുദ്ദീന്‍,മാനുവല്‍ ലാല്‍ബിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, കല-അനീഷ് ഗോപാല്‍, മേക്കപ്പ്-രാജീവ് അങ്കമാലി വസ്ത്രാലങ്കാരം-കുക്കു ജീവന്‍,സ്റ്റില്‍സ്-രഘു ഇക്കൂട്ട്, ഡിസൈന്‍-റാണാ പ്രതാപ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രശാന്ത് കണ്ണൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-എം കെ നമ്പ്യാര്‍,ഡി.ഐ-രഞ്ജിത്ത് രതീഷ്,വി എഫ് എക്-പോംപ്പി, സ്‌പെഷ്യല്‍ എഫക്ട്‌സ്- ആര്‍ കെ,മിക്‌സ്- ദിവേഷ് ആര്‍ നാഥ്, പി ആര്‍ ഒ-എ എസ് ദിനേശ്.