തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയാണ് നയന്‍താര. നയന്‍താരയ്ക്ക് എതിരായി ഇപ്പോള്‍ തമിഴകത്ത് പ്രതിഷേധം ഇരമ്പുകയാണ്. ചില ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ച വിവാദ വേഷങ്ങളാണ് അവര്‍ക്കതിരെ ശക്തമായ പ്രതിഷേധം ഉയരാന്‍ കാരണമെന്നാണ് സൂചന.
തെന്നിന്ത്യയുടെ ഫീമെയില്‍ സൂപ്പര്‍സ്റ്റാറായ നയന്‍താര ഇപ്പോള്‍ തമിഴകത്തിന്റെ പ്രതിക്കൂട്ടിലാണ്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ഒരു സീന്‍ അഭിനയിച്ചതിന് മഹിളാ സംഘടനകള്‍ നയന്‍താരയ്ക്കെതിരായി രംഗത്തെത്തി എന്നാണ് സൂചന. ഒരു സീനില്‍ മദ്യഷാപ്പില്‍ നിന്നും കള്ളു വാങ്ങുന്ന രംഗം അഭിനയിച്ചതിനാണ് നടിക്കെതിരെ സംഘാടകര്‍ രംഗത്തെത്തിയത്.
തിരുനാള്‍, രാജാറാണി എന്നീ ചിത്രങ്ങളിലും നടി ബിയര്‍ബോട്ടിലുമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പ്രതിഷേധങ്ങളെല്ലാം നിലനില്‍ക്കെയാണ് നയന്‍താര കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന കോലമാവ് കോകില എന്ന ചിത്രത്തില്‍ ലഹരി മരുന്ന വില്‍പനക്കാരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ്, ലഹരി മരുന്ന് എന്നിവ കടത്തുന്ന നായികയായാണ് നടി എത്തുന്നത്. നായികാ പ്രാധാന്യം മാത്രമുള്ള ഈ ചിത്രത്തില്‍ യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ നിരവധി വിവാദ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ താരത്തിനെതിരെ പ്രതിഷേധം ആളിപ്പടരുകയാണെന്നാണ് റിപ്പോര്‍ട്ട്.