Latest News

അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു! നായിക ഇതൊന്നുമറിയാതെ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു! ഡയാന മറിയം കുര്യനെ നയന്‍താര ആക്കിയ കഥ

Malayalilife
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു!  നായിക ഇതൊന്നുമറിയാതെ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു! ഡയാന മറിയം കുര്യനെ നയന്‍താര ആക്കിയ കഥ

 


തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. തെന്നിന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ നയന്‍താര മലയാളി കൂടിയാണ്. തിരുവല്ലക്കാരിയ ഡയാന എന്ന പെണ്‍കുട്ടി പേരുമാറ്റി തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറി .നയന്‍താര എന്ന പേര് നല്‍കിയ  സ്‌ക്രിപ്റ്റ് അസിസ്റ്റന്റായ ജോണ്‍ ഡിറ്റോ പി ആര്‍  പങ്കു വെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത് 

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
 

2003..
തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം.
ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി.
വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.
"ഡിറ്റോ ഒരു പേര് ആലോചിക്ക് "സർ നിർദ്ദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ
ചിന്തിച്ചു ..
മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.
...നയൻതാര....
ഞാൻ പറഞ്ഞു: നയൻതാര ..

സാജൻസാർ തലയാട്ടി...
സ്വാമിനാഥൻ സാറും തലകുലുക്കി.
പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ ...
സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.
നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്..
"പുതിയ നിയമം" എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല.
എങ്കിൽ ഈക്കഥ പറയാമായിരുന്നു.
* * * * *

 

Read more topics: # nayanthara,# diana mariam kurian
nayanthara diana mariam kurian

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES