Latest News

കെട്ടിപ്പിച്ച് മുത്തം നല്‍കി ഫഹദ്! സ്വിമ്മിങ്ങ് പൂളില്‍ നീന്തി നസ്രിയ! താരദമ്പതികളുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍!

Malayalilife
കെട്ടിപ്പിച്ച് മുത്തം നല്‍കി ഫഹദ്! സ്വിമ്മിങ്ങ് പൂളില്‍ നീന്തി നസ്രിയ! താരദമ്പതികളുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍!

സ്രിയ ഫഹദ് ഫാസില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാന്‍സ്. വിവാഹശേഷം നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ട്രാന്‍സ്.  നസ്രിയയുടെ ഞെട്ടിക്കുന്ന മേക്കോവറിലുള്ള ട്രാന്‍സിന്റെ പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോള്‍ നസ്രിയയുടെയും ഫഹദിന്റെയും മനോഹരമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

ജീവിതത്തില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരായ ഫഹദും നസ്രിയയും ഒന്നിക്കുന്ന ട്രാന്‍സിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ട്രാന്‍സ് പ്രേക്ഷകരിലേക്ക് വരുന്നത്. ഡിസംബര്‍ 20 നാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. ചിത്രത്തിലെ നസ്രിയുടെ ലുക്ക് ഏറെ വൈറലായിരുന്നു. സാധാരണ വേഷങ്ങളില്‍ മാത്രം കണ്ടിട്ടുളള നസ്രിയുടെ സ്‌റ്റൈലിഷ് ഗെറ്റപ്പിലെ ലുക്ക് ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി മുട്ടൊപ്പമുളള ടോപ്പും സിഗരറ്റും ധരിച്ചുളള താരത്തിന്റെ ലുക്ക് ആരാധകരെ അമ്പരപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന താരത്തിന്റെ പുതിയ ലുക്കിലെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

ഫഹദിന്റെയും നസ്രിയയുടെയും അധികം ചിത്രങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാലിപ്പോള്‍ ഇവരുടെ കിടിലന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. നസ്രിയെ ചേര്‍ത്ത് പിടിച്ച് ഉമ്മ വയ്ക്കുന്ന ഫഹദിന്റെ ചിത്രങ്ങളുമുണ്ട്. ഫഹസദിനൊപ്പം യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് അതില്‍ ഏറെ. സ്വിമ്മിങ്ങ് പൂളില്‍ നിന്നുളള ചിത്രവും ഉണ്ട്. മലയാളസിനിമയിലെ ഇഷ്ട ജോഡികളുടെ ഇത്രയധികം ചിത്രങ്ങള്‍ ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പൊതുവേ സീരിയസ് ആണെന്ന് പറയുന്ന ഫഹദിന്റെ നസ്രിയയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ കണ്ട് താരം ഇത്രയും കൂളും റൊമാന്റിക്കും ഓക്കെ ആണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇരുവരും കിടിലന്‍ കപ്പിള്‍സ് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ച ബാഗ്ലൂര്‍ ഡേയ്‌സ് ആരാധകരുട എക്കാലത്തെയും പ്രി.യ ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തില്‍ മികച്ച കെമിസ്ട്രിയാണ് ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നത്. ചിത്രത്തിനു ശേഷമാണ് നസ്രിയയും ഫഹദും വിവാഹിതരായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ കൂടെയിലൂടെ മടങ്ങി എത്തുകയായിരുന്നു. ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിക്കുന്ന ട്രാന്‍സിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.

 
 
 
 
 
 
 
 
 
 
 
 
 

nasriya and fahad tranc

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES