Latest News

ഓ മേരി ലൈലയിലൂടേ സിനിമയിലെത്തിയ നടി നന്ദിത ശങ്കര വിവാഹിതയായി;  വരന്‍ ഗായകനും സൗണ്ട് എഞ്ചിനിയറുമായ റോഷന്‍; സോഷ്യലിടത്തില്‍ മസ്താനിയായി അറിയപ്പെടുന്ന താരം വിവാഹ വാര്‍ത്ത പങ്ക് വച്ചത് നല്ലൊരു ബിസി ഡേ ആയിരുന്നു എന്ന ക്യാംപ്ഷനോടെ

Malayalilife
ഓ മേരി ലൈലയിലൂടേ സിനിമയിലെത്തിയ നടി നന്ദിത ശങ്കര വിവാഹിതയായി;  വരന്‍ ഗായകനും സൗണ്ട് എഞ്ചിനിയറുമായ റോഷന്‍; സോഷ്യലിടത്തില്‍ മസ്താനിയായി അറിയപ്പെടുന്ന താരം വിവാഹ വാര്‍ത്ത പങ്ക് വച്ചത് നല്ലൊരു ബിസി ഡേ ആയിരുന്നു എന്ന ക്യാംപ്ഷനോടെ

നടിയും മോഡലുമായ നന്ദിത ശങ്കര (മസ്താനി) വിവാഹിതയായി. സൗണ്ട് എന്‍ജിനീയറും ഗായകനുമായ റോഷന്‍ ആണ് വരന്‍. ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയിലൂടെ മസ്താനി തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

'ഇന്ന് നല്ല തിരക്കുള്ള ദിവസമായിരുന്നു', എന്ന അടിക്കുറിപ്പോടെയാണ് വിവാഹചിത്രം പോസ്റ്റ് ചെയ്തത്. തുളസി മാല അണിഞ്ഞ് നില്‍ക്കുന്ന മസ്താനിയേയും റോഷനേയുമാണ് ചിത്രത്തില്‍ കാണുന്നത്. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹജീവിതത്തിലേക്ക് കടന്നത്. റോഷനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ മസ്താനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ആന്റണി വര്‍ഗീസ് നായകനായെത്തിയ 'ഓ മേരി ലൈല'യിലൂടെയായിരുന്നു നന്ദിതയുടെ അഭിനയത്തിലെ അരങ്ങേറ്റം. 

ബസ് യാത്രയ്ക്കിടെ സഹയാത്രികനില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞതോടെയാണ് മസ്താനി ശ്രദ്ധിക്കപ്പെടുന്നത്. വസ്ത്ര ധാരണത്തിന്റെ പേരില്‍ തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ ശക്തമായാണ് മസ്താനി നേരിട്ടത്.

മോഡല്‍ കൂടിയായ നന്ദിതയുടെ ഫോട്ടോഷൂട്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവാറുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റായും മസ്താനി സജീവമാണിപ്പോള്‍.

nandita sankara wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES