വളരെ ചടുലമായി സംസാരിച്ച് താരങ്ങളെ അഭിമുഖം ചെയ്യുന്ന താരങ്ങളെ കൈയ്യിലെടുക്കുന്ന അവതാരകയായ നന്ദിനി ശ്രീ. ടെലിവിഷന്‍ ഷോകളിലൂടെയാണ് നന്ദിനി ശ്രീ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടാന്‍ തുടങ്ങിയത്.2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ നീതു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.പ്രശാന്ത് എം, നന്ദിനി ശ്രീ, ജോജോ ജോര്‍ജ്, അഭിലാഷ് നായര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.അമല, ലവകുശ, അല്‍മാര, പ്രേമം, ജമ്‌നാപ്യാരി, വെയിറ്റിങ്ങ് എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് നടിമാരാണ്. കംമെന്റിലൂടെ അശ്ലീലമായതും സഭ്യമല്ലാത്തതുമായ ഭാഷ അവരുടെ ചിത്രങ്ങൾക്ക് ഇടുന്നതു ഒരു ശൈലിയായി മാറി ചിലർക്ക്. ഏറ്റവുമൊടുവില്‍ യോഗ ചിത്രങ്ങള്‍ പങ്കുവെച്ച നടിയും അവതാരകയുമായ നന്ദിനിയ്ക്കും കിട്ടിയത് നെഗറ്റീവ് കമന്റുകളാണ്. നടി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ താഴേയ് അല്ല ഇപ്പോൾ വരുന്നത്. നടിയുടെ ചിത്രങ്ങൾ ചില വേറെ അക്കൗണ്ടുകളിൽ വന്നപ്പോൾ അതിന്റെ താഴെയാണ് ഇത്തരം മോശമായ കമെന്റുകൾ വരുന്നത്. ചില ഓണ്‍ലൈന്‍ മീഡിയാസില്‍ ചിത്രങ്ങളെ കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് താഴെയാണ് ചിലര്‍ മോശം കമന്റുകളുമായി വന്നത്. ആത്മാര്‍ഥമായി പരിശീലിച്ചാണ് ഞാന്‍ യോഗ ചെയ്യുന്നത്. അതിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നതും. അതൊന്നും പരിഗണിക്കാതെയാണ് ഇത്രയും ഫേക്ക് ആയിട്ടുള്ള യോഗ ഞാന്‍ കണ്ടിട്ടില്ല എന്നൊക്കെ ഓരോരുത്തരുടെ പരിഹാസം. എങ്ങനെയാണ് ഫേക്ക് ആയി യോഗ ചെയ്യുക എന്നെനിക്കും മനസിലാകുന്നില്ല എന്നാണ് നടി പറയുന്നത്. മാനസികമായി യോഗ വലിയ കരുത്ത് നല്‍കും. യോഗയെ കുറിച്ച് കൂടുതല്‍ വായിക്കുമ്പോഴും പഠിക്കുമ്പോഴും മനസിലാകുന്ന പ്രധാന കാര്യം നമ്മുടെ ബോഡി എത്രയും ഫ്‌ളക്‌സിബിള്‍ ആകുന്നോ അത്രയും നമ്മുടെ മനസും ആകുമെന്നാണ് എന്നാണ് നടി പറയുന്നത്. അതില്‍ ഏറെ വേദനിപ്പിച്ചത് കാശ് ഉണ്ടാക്കാന്‍ ഓരോന്ന് കാണിക്കുകയാണ്, ഫോട്ടോഗ്രാഫറുടെ ഭാഗ്യം എന്നിങ്ങനെയുള്ള കമന്റുകളാണ് എന്നും നടി പറഞ്ഞു.
ഇപ്പോഴും മലയാളികൾക്ക് പ്രധാനമല്ലാത്ത ഒന്നാണ് ശരീരത്തെ എങ്ങനെ പരിപാലിക്കുക, വ്യായമം ചെയ്യുക എന്നതൊക്കെ. അതുകൊണ്ടാണ് ആളുകളെ ഇന്‍സ്പയര്‍ ചെയ്യാന്‍ ഞാന്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും കുറിപ്പുകള്‍ പങ്കുവെക്കുന്നതുമൊക്കെ ആണ് നടി പറയുന്നത്. മിക്ക താരങ്ങളും അവരവരുടെ ശരീരം സൂക്ഷിക്കുന്നതിനെ കുറിച്ച് പറയാറുമുണ്ട്. ഇപ്പോൾ തല്‍കാലം അഭിനയത്തില്‍ നിന്നും അവതാരകരയില്‍ നിന്നുമൊക്കെ താനൊരു ബ്രേക്ക് എടുക്കുകയാണെന്ന് കൂടി നന്ദിനി പറയുന്നു. എംബിഎ പഠിക്കാന്‍ ലണ്ടനിലേക്ക് പോവുകയാണ്. ദുബായില്‍ ബിഎസ്സി ഐടി കഴിഞ്ഞ് ഡല്‍ഹിയില്‍ എംഎസ്സി മള്‍ട്ടി മീഡിയ ചെയ്തു. അതിന് ശേഷമാണ് ആങ്കറങ്ങിലും അഭിനയത്തിലും സജീവമായത്. അടുത്ത മാസം ലണ്ടനിലേക്ക് പോകും.