താരങ്ങളുടെ ഫോട്ടോക്ക് കമന്റ്കള്‍ വരുന്നത് സാധാരണയാണ്.സോഷ്യല്‍ മീഡിയയിലൂടെ നടിമാര്‍ക്കെതിരേ മോശം കമന്റിടുന്നത് ചിലരുടെ സ്വഭാവമാണ്. എന്നാല്‍ പല നടിമാരും ഇത് തുറന്ന് കാട്ടാറുണ്ട്. അത്തരമൊരു സംഭവമാണ് നമിതക്കും നേരിടേണ്ടി വന്നത്. എന്നാല്‍ അശ്ലീല കമന്റുമായി എത്തിയവന് വായടപ്പിക്കുന്ന മറുപടി നല്കിയ നടിക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണിപ്പോള്‍.
ഇന്‍സ്റ്റഗ്രാമിലൂടെ 'നിന്റെ വാഷ് ചെയ്യാത്ത ടീ ഷര്‍ട്ട് ഒന്നു തരുമോ' എന്ന് ചോദിച്ച ആരാധകനാണ് താരം മറുപടി നല്കിയത്.'താങ്കളുടെ സന്ദേശം സ്റ്റാറ്റസായി തീര്‍ച്ചയായും ഞാന്‍ ഇടുന്നതാണ്. ഇതോടെ സ്ത്രീളെല്ലാം ഇതേപ്പറ്റി മനസിലാക്കുകയും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കള്‍ക്ക് അയച്ച് തരുന്നതുമായിരിക്കും.യാതൊരു ചിലവുമില്ലാതെ ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈ എടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി അറിയിക്കുന്നു. തീര്‍ച്ചയായും താങ്കളുടെ ഈ പ്രവര്‍ത്തനം അഭിനന്ദനമര്‍ഹിക്കുന്നു. ദയവായി താങ്കളുടെ വിലാസം അയച്ചു തരൂ'. നമിത കുറിച്ചു.
പെട്ടെന്ന് തന്നെ നമിതയുടെ മറുപടി വൈറലായി. നിരവധി പേര്‍ നമിതയെ അഭിനന്ദിച്ച് രംഗത്ത് വന്നത്. വാഷ് ചെയ്യാത്ത നിരവധി ഷര്‍ട്ടുകള്‍ സ്ത്രീകള്‍ അയാളുടെ വിലാസത്തില്‍ അയച്ചു കൊടുക്കുകയാണ് വേണ്ടതെന്ന രീതിയില്‍ കമെന്റുകളും വന്നു