താരദമ്പതികളായിരുന്ന നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്ന വാര്‍ത്ത തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ചതായിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള താരമായ ശോഭിത ധൂലിപാലയുമായുള്ള രണ്ടാം വിവാഹത്തിനൊരുങ്ങുന്ന നാഗചൈതന്യ
തന്റെ ഇന്‍സ്റ്റഗ്രാമിലെ സാമന്തയ്ക്കൊപ്പമുള്ള അവസാന ചിത്രവും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതോടെ മുന്‍ഭാര്യയായിരുന്ന സാമന്തയ്ക്കൊപ്പമുള്ള മൂന്ന് പോസ്റ്റുകള്‍ നാഗചൈതന്യയുടെ ഫീഡിലുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയത്. അതില്‍ ഒന്ന് വിവാഹമോചന വാര്‍ത്ത പങ്കുവെച്ച് കൊണ്ടുള്ളതായിരുന്നു. മറ്റൊന്ന് മജിലി എന്ന സിനിയുടെ പോസ്റ്റര്‍ ആയിരുന്നു.
എന്നാല്‍, മൂന്നാമതായി ഉണ്ടായിരുന്ന ഒരു റേസ് ട്രാക്കിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു. 'മിസിസ് ആന്‍ഡ് ദി ഗേള്‍ഫ്രണ്ട്' എന്ന ക്യാപ്ഷനോടെയായിരുന്നു ഈ ചിത്രം പങ്കുവെച്ചിരുന്നത്. ചുവന്ന റേസ് കാറിന്റെ രണ്ട് ഡോറുകളുടെ വശങ്ങളിലായി ഇരുവരും നില്‍ക്കുന്നതുമായിരുന്നു ചിത്രത്തില്‍. ഈ ചിത്രം നീക്കണമെന്ന് സാമന്തയുടെ ആരാധകര്‍ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ശോഭിതയുമായുള്ള വിവാഹത്തിന് മുന്നോടിയായി നാഗചൈതന്യ ഈ ചിത്രവും നീക്കിയിരിക്കുകയാണ്.