Latest News

നാഗചൈതന്യയുടെ രണ്ടാം വിവാഹ വാര്‍ത്തകള്‍ക്കിടെ നാഗചൈതന്യയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് സാമന്ത; ഇരുവരും വീണ്ടും ഒന്നിക്കുമോയെന്ന ആകാംക്ഷയില്‍ ആരാധകരും

Malayalilife
 നാഗചൈതന്യയുടെ രണ്ടാം വിവാഹ വാര്‍ത്തകള്‍ക്കിടെ നാഗചൈതന്യയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് സാമന്ത; ഇരുവരും വീണ്ടും ഒന്നിക്കുമോയെന്ന ആകാംക്ഷയില്‍ ആരാധകരും

തെന്നിന്ത്യയില്‍ നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 2017 ഒക്ടോബറില്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ 2021 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. വേര്‍പിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. 

എന്നാലിപ്പോഴിതാ വേര്‍പിരിഞ്ഞ് രണ്ട് വര്‍ഷത്തിനിപ്പിരും ഇരുവരും ഒന്നിയ്ക്കുന്നുവെന്ന തരത്തിലുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ വൈറലാവുകയാണ്. വേര്‍പിരിയല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ സാമന്തയുടെ പ്രൊഫൈലില്‍ നിന്നും നാഗചൈതന്യയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഓരോന്നായി അപ്രത്യക്ഷമായിരുന്നു. അന്ന് അപ്രത്യക്ഷമായ ചില ചിത്രങ്ങള്‍ സാമന്തയുടെ പ്രൊഫൈലില്‍ വീണ്ടും എത്തിച്ചേര്‍ന്നതാണ് ഇവര്‍ വീണ്ടും ഒന്നിയ്ക്കുമോ എന്ന തരത്തില്‍ വാര്‍ത്ത വരാന്‍ കാരണം.

ഇരുവരുടെയും വിവാഹദിനത്തിലെടുത്ത ചിത്രമാണ് പങ്കുവച്ചത്. ആര്‍ക്കൈവ് ചെയ്ത ചിത്രങ്ങളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഗചൈതന്യയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സാമന്ത പങ്കുവച്ച പോസ്റ്റാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'എന്റെ എല്ലാമെല്ലാമായ ആള്‍ക്ക് ജന്മദിനാശംസകള്‍, നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നല്‍കി ദൈവം അനുഗ്രഹിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.' എന്നായിരുന്നു ചിത്രത്തിനൊപ്പം സാമന്ത കുറിച്ചത്.

നാഗചൈതന്യ രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ ചൂടുപിടിക്കുന്നത്.

samantha chaitanya marriage photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES