Latest News

റാഫിയുടെ തിരക്കഥയില്‍ മകന്‍ നായകന്‍; നാദിര്‍ഷാ ചിത്രം 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി'റിലീസ്  31 ന്

Malayalilife
റാഫിയുടെ തിരക്കഥയില്‍ മകന്‍ നായകന്‍; നാദിര്‍ഷാ ചിത്രം 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി'റിലീസ്  31 ന്

കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കലന്തൂര്‍  നിര്‍മിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍  കൊച്ചി  ' ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകന്‍മുബിന്‍ റാഫി നായക നിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.നാദിര്‍ഷാ - റാഫി കൂട്ടുകെട്ട്  ഇത് ആദ്യമായാണ്. 

റാഫിയുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിര്‍ഷയുടെ സ്വപ്നമായിരുന്നു.അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ റാഫിയുടെ മകന്‍ മുബിന്‍ ചിത്രത്തിലെ നായകനായി.മലയാളികള്‍ക്ക് മുന്‍പില്‍ വീണ്ടുമൊരു പുതുമുഖ നായകനെ  നാദിര്‍ഷ അവതരിപ്പിക്കുന്നു. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും  മുഖ്യ വേഷത്തില്‍ എത്തുന്നു. ദേവിക സഞ്ജയ്  ആണ് നായിക. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 

ഛായാഗ്രഹകന്‍ ഷാജി കുമാര്‍,എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. പ്രോജക്ട് ഡിസൈനര്‍ സൈലക്‌സ് എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനിംഗ് സന്തോഷ് രാമന്‍,മേക്കപ്പ് റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് യൂനസ് കുണ്ടായ് ഡിസൈന്‍സ് മാക്ഗുഫിന്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

nadhirshah movie once upon a time

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES