Latest News

ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും വാര്‍ത്ത പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താൻ ഉത്തരവ്; പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി

Malayalilife
 ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും വാര്‍ത്ത പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താൻ ഉത്തരവ്; പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി

ടിടി പ്ലാറ്റ്ഫോമുകള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും ഇന്ന് രാവിലെയാണ്  നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായ ഉത്തരവ്  കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടത്. ഇതിലൂടെ വ്യക്തമാക്കുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പുറത്ത് വരുന്ന സിനിമ, ഡോക്യുമെന്‍ററി, വാര്‍ത്ത, രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാം  ഇനി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കും . ആവശ്യമെങ്കില്‍  മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തും. അതേസമയം  കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച്‌ കൊണ്ട്  തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി രംഗത്ത് എത്തിയിരിക്കുകയാണ്. 

"സര്‍ഗാത്മകമായ ഉള്ളടക്കത്തെ സര്‍ക്കാര്‍ നിയന്ത്രണം, രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്ര പ്രചരണം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നത് ഏതൊരു ജനാധിപത്യത്തിലും പ്രധാനമാണ്. അതിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ കൂട്ടായ പരിശ്രമത്തോടെ, നിയമപരമായി നേരിടണം. അത് വൈകാതെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു", എന്നുമാണ് #SayNoToCensorship എന്ന ടാഗോടെ മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

 നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം പോലെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളെയും വാര്‍ത്താ പോര്‍ട്ടലുകളെയും  വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം വന്നതോടെവാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി എന്നുള്ള ഉത്തരവ് ഇറങ്ങിയിരുന്നു. നിയ​‍ന്ത്രണങ്ങള്‍ക്കായുള്ള പുതിയ മാനദണ്ഡങ്ങള്‍ ഈ ഉത്തവരിന്‍റെ അടിസ്ഥാനത്തില്‍  പുറത്തിറക്കും.ലൈസന്‍സ് ഉള്‍പ്പെടെ ഉള്ളവ  ഇത് കൂടതെ വാര്‍ത്ത, ഓണ്‍ലൈന്‍ വിനോദ പോര്‍ട്ടലുകള്‍ക്കും  നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ട്.

murali gopi reaction about OTT platform

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES