Latest News

ഇന്ന് നടന്‍ ഭരത് ഗോപിയുടെ 82-ാമത് ജന്മവാര്‍ഷിക ദിനം; വാക്കുകള്‍ക്ക് അതീതമായ ഒരു വികാരം ഉണ്ടെങ്കില്‍ അതാണ് എനിക്ക് അദ്ദേഹമെന്ന് മുരളിഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Malayalilife
 ഇന്ന് നടന്‍ ഭരത് ഗോപിയുടെ  82-ാമത് ജന്മവാര്‍ഷിക ദിനം; വാക്കുകള്‍ക്ക് അതീതമായ ഒരു വികാരം ഉണ്ടെങ്കില്‍ അതാണ് എനിക്ക് അദ്ദേഹമെന്ന് മുരളിഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


ന്ന്  മലയാളത്തിന്റെ അതുല്യ നടന്‍ ഭരത് ഗോപിയുടെ  82-ാമത് ജന്മവാര്‍ഷിക ദിനം.ജന്മവാര്‍ഷിക ദിനം അദ്ദേഹത്തെ കുറിച്ച് മകന്‍ മുരളി ഗോപി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. ഇന്ന് അച്ഛന്റെ ജന്മവാര്‍ഷികം. വാക്കുകള്‍ക്ക് അതീതമായ ഒരു വികാരം ഉണ്ടെങ്കില്‍ അതാണ് എനിക്ക് അദ്ദേഹം. ഓര്‍മ്മകള്‍ക്ക് മേലെ ഒരു പ്രതലം ഉണ്ടെങ്കില്‍ അവിടെയാണ് സ്ഥാനവും' എന്നാണ് മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. 
അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയം വരത്തിലൂടെ സിനിമയിലേക്കെത്തി. ഓര്‍മ്മയ്ക്കായ്, യവനിക, കൊടിയേറ്റം, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ ഇഷ്ടനടനായി.

2008 ജനുവരി 29 നാണ് ആ അതുല്യ കലാകാരന്‍ നമ്മളോട് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Read more topics: # murali gopi ,# fb post
murali gopi fb post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES