കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാള സിനിമയിലും സീരിയലിലും സജീവമായിരുന്ന നടനാണ് ടോണി ആന്റണി. സീരിയലുകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും സിനിമകളില്‍ അദ്ദേഹത്തിന് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ അധികം ലഭിച്ചിട്ടില്ല.
മിഖായേലിന്റെ സന്തതികള്‍ എന്ന ജനപ്രിയ ടി.വി സീരിയലിലൂടെയാണ് അദ്ദേഹം അഭിനയം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലേക്ക് എത്തിയ ടോണി മിഖായേലിന്റെ സന്തതികള്‍സീരിയലിന്റെ രണ്ടാം ഭാഗമായി എത്തിയ പുത്രന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.
ശേഷം കെ. മധു, സാജന്‍, ജോസ് തോമസ്, ഐ.വി ശശി ഉള്‍പ്പെടെയുള്ള മുന്‍നിര സംവിധായകരുടെ സിനിമകളില്‍ ടോണിക്ക് അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ താന്‍ അഭിനയിച്ച സിനിമകളില്‍ നിന്നും തനിക്ക് പൈസ കിട്ടാനുണ്ടെന്ന് പറയുകയാണ് നടന്‍.
സിനിമയില്‍ നിന്നും ഇഷ്ടം പോലെ പൈസ കിട്ടാനുണ്ടെന്നും അന്ന് യൂണിയനും സംഘടനകളും ഇല്ലെന്നും ടോണി ആന്റണി പറയുന്നു. പ്രൊഡ്യൂസറെ വിശ്വസിച്ച് പടങ്ങളില്‍ അഭിനയിക്കുകയാണ് അന്നത്തെ കാലത്ത് ചെയ്യുകയെന്നും എന്നാല്‍ പിന്നീട് പണം തരില്ലെന്നും പ്രൊഡ്യൂസറെ വിളിച്ചാല്‍ എടുക്കില്ലെന്നും ടോണി ആന്റണി പറഞ്ഞു.
അന്ന് ചെക്കാണ് തരികയെന്നും എന്നാല്‍ ചെക്ക് ഒരിക്കലും മാറില്ലെന്നും ടോണി ആന്റണി വ്യക്തമാക്കി. അത്തരത്തിലുള്ള ചെക്കുകളെല്ലാം എടുത്ത് വെച്ചിട്ടുണ്ടെന്നും ഒരു പ്രമുഖ നടന്റെ ചെക്ക് സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും ടോണി ആന്റണി പറയുന്നു.അത് ജോസ് തോമസ് എന്ന സംവിധായകന്റെ ചിത്രമായിരുന്നെന്നും ആ നടന്‍ ഇപ്പോഴും സിനിമാരംഗത്ത് സജീവമാണെന്നും പേര് പറയാന്‍ താത്പര്യമില്ലെന്നും ടോണി ആന്റണി വ്യക്തമാക്കി.പടം ആവറേജ് ഹിറ്റായിരുന്നെന്നും താന്‍ ഇനി പണം ചോദിക്കില്ലെന്നും ടോണി ആന്റണി കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ നിന്നും ഇഷ്ടം പോലെ പൈസ കിട്ടാനുണ്ട്. ആ കാലത്ത് ഇപ്പോഴത്തെ പോലെ യൂണിയനൊന്നും ഇല്ലല്ലോ. സംഘടനകളും ഇല്ല. അന്നൊക്കെ പ്രൊഡ്യൂസറെ വിശ്വസിച്ച് പടങ്ങളില്‍ അഭിനയിക്കും. അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നെ വിളിച്ചാല്‍ എടുക്കില്ല. പിന്നെ ചെക്ക് ഉണ്ടാകും. ചെക്ക് ഒരിക്കലും മാറില്ല. ചെക്ക് എല്ലാം എടുത്ത് വെച്ചിട്ടുണ്ട്.