മോഹന്‍ ലാല്‍ ചിത്രം ലൂസിഫറിനെക്കുറിച്ച് തിരക്കഥാകൃത്ത് മുരളീ ഗോപി. രാഷ്ട്രീയം മാത്രമല്ല മറ്റു പലതും സിനിമയിലുണ്ടെന്ന് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളീ ഗോപി പറഞ്ഞു. നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിവധി സവിശേഷതകള്‍ മോഹന്‍ലാലിന്‍ ഉണ്ട്. അതെല്ലാം ലൂസിഫറിലും ഉണ്ടായിരിക്കും മുരളീ ഗോപി പറഞ്ഞു. ലൂസിഫര്‍ ഇരുട്ടിന്റെ രാജകുമാരന്‍ തന്നെയാണെന്നും ബാക്കിയെല്ലാം സിനിമ കാണുമ്പോള്‍ മനസിലാകുമെന്നും പറഞ്ഞ മുരളീ ഗോപി, തിരക്കഥ മുഴുവന്‍ മനപാഠമാക്കി പൃഥ്വിരാജ് എന്ന സംവിധായകന്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയാണ്. യുവനായകന്‍ ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുന്ന ചിത്രം കൂടിയാണിത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിരയെ തന്നെയാണ്
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലാണ് പൂര്‍ത്തിയായത്. രണ്ടാം ഘട്ടത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് പൂര്‍ത്തിയായി. 5000 അഭിനേതാക്കളുമായി ചിത്രത്തില്‍ ഒരു ബ്രഹ്മാണ്ഡ സീന്‍ ഉണ്ടായിരിക്കും. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീനായിരിക്കും എന്നാണ് അറിയുന്നത്. 15 ദിവസം സമയമെടുത്ത് ചിത്രീകരിക്കുന്ന ഈ രംഗത്തിന്റെ മാത്രം ചിലവ് രണ്ടരക്കോടി രൂപയാണ്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. 2019 ഏപ്രിലില്‍ വിഷു റിലീസായാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു.