പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനായി വരുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫര്‍. മലയാള സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. എന്നാല്‍ ചിത്രത്തെ പറ്റി ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വരുന്ന വ്യാജ പ്രചരണങ്ങളെ പറ്റി പ്രതികരിക്കുകയാണ് പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളീ ഗോപിയും. ലൂസിഫറില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രോ രംഗത്തെക്കുറിച്ചുള്ള വിവരണമാണ് ഇതിനിടെ ഫേസ്ബുക്കില്‍ പ്രചരിച്ചത്. എന്നാല്‍ അതൊക്കെ വെറും ഊഹാപോഹങ്ങളാണെന്ന് വ്യക്തമാക്കുന്നു പൃഥ്വി.
'ഒരിക്കലും ശമിക്കാത്ത, കള്ളപ്രചരണങ്ങള്‍..ലൂസിഫറിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നിര്‍ത്തൂ.'വൈറലാകുന്ന ആ കുറിപ്പ് പങ്കുവച്ച് മുരളി ഗോപി കുറിച്ചു.ആരാധകരില്‍ വലിയ ചര്‍ച്ചയാക്കിയ ആ വിവരണം ഇങ്ങനെകോരിച്ചൊരിയുന്ന മഴയായിരുന്നു...ഇടത്തെ കൈയില്‍ നിന്നും രക്തംവാര്‍ന്നൊലിക്കുന്നു.
നിശബ്ദത, സ്റ്റീഫന്റെ കൈകളില്‍ നിന്നും രക്തത്തുള്ളികള്‍ വീഴുന്ന ശബ്ദം മാത്രം. (ബിജിഎം) ബാക്ക്ഷോട്ട്. അതു കഴിഞ്ഞ് 666 അംബാസിഡറില്‍ കയറി ദൈവത്തിനരികിലേയ്ക്ക് അയച്ച ആ മനുഷ്യനെ സ്റ്റീഫന്‍ ഒന്ന് തിരിഞ്ഞുനോക്കുന്നുണ്ട്. (ലോങ് ഷോട്ട്)...എജ്ജാതി ഐറ്റം