Latest News

7ാമത് ദര്‍ബംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ 2020ല്‍ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള മികച്ച ഫീച്ചര്‍ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു!

Malayalilife
7ാമത് ദര്‍ബംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ 2020ല്‍ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള മികച്ച ഫീച്ചര്‍ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു!

വതരണത്തിലെ പുതുമയും വ്യത്യസ്തമായ പ്രമേയവും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര അംഗീകാരം. 7-ാമത് ദര്‍ബംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ 2020ല്‍ മികച്ച ഫീച്ചര്‍ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫെസ്റ്റിവെലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 50 ചിത്രങ്ങളില്‍നിന്നാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഒന്നാമതെത്തിയത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ഇന്ദ്രന്‍സും ബാലുവര്‍ഗ്ഗീസും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഷാനു സമദാണ് സംവിധാനം ചെയ്തത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള (ഇന്ദ്രന്‍സ്) 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. കുട്ടിക്കാലത്ത് തന്റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് അയാള്‍ കേരളം മുഴുവനും യാത്ര നടത്തുന്നു. കേരളത്തിന്റെ തെക്കേയറ്റം മുതല്‍  വടക്കേ അറ്റം വരെ തന്റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്. 

സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരന്നിരുന്നു. ഇന്ദ്രന്‍സ്, ബാലുവര്‍ഗീസ്, രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സി പി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്‌നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരായിരുന്നു അഭിനേതാക്കള്‍.

ബാനര്‍ -ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം - ബേനസീര്‍, രചന/ സംവിധാനം-ഷാനു സമദ്, ഛായാഗ്രഹണം -അന്‍സൂര്‍, സംഗീതം - സാജന്‍ കെ റാം, ഹിഷാം അബ്ദുള്‍ വഹാബ്, കോഴിക്കോട് അബൂബക്കര്‍, എഡിറ്റിംഗ് - വി ടി ശ്രീജിത്ത്,  കലാസംവിധാനം- ഷെബിറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, പി ആര്‍ ഒ - പി ആര്‍ സുമേരന്‍.


 

muhabathin kunjabdulla nominated for darbanga film festival

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES