രണ്ടാമൂഴത്തിന്റെ തിരക്കഥ നല്‍കില്ലെന്ന തീരുമാനത്തില്‍ തിരക്കഥാകൃത്ത് എം.ടി.വാസുദേവന്‍ നായര്‍ ഉറച്ചു തന്നെയെന്ന് സൂചന. എം.ടിയെ അനുനയിപ്പിക്കാനുള്ള സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. ശ്രീകുമാര്‍ മേനോനുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് എം.ടി.യുടെ നിലപാടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി. എടിയുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഉണ്ടാകില്ലെന്നുമുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. രണ്ടു ഭാഗങ്ങളിലായിട്ടാണ് ചിത്രം പുറത്തു വരുന്നതെന്നും ആദ്യ ഭാഗം 2020 ലും രണ്ടാംഭാഗം അതേ വര്‍ഷം ഏപ്രിലോടേയും പുറത്തു വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ എം.ടിയുടെ കടുത്ത നിലപാടില്‍ സിനിമ വലിയ പ്രതിസന്ധിയില്‍ എത്തി നില്‍ക്കുകയാണ്
ശ്രീകുമാര്‍ മേനോനുമായി ഇനി സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് എംടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തിരക്കഥ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് ശ്രീകുമാര്‍ മേനോന്‍ തയ്യാറായി എങ്കിലും വിട്ട് വീഴ്ചയ്ക്ക് എംടി തയ്യാറയിരുന്നില്ല. എംടി നിലപാട് കടുപ്പിച്ച് പശ്ചാത്തലത്തില്‍ അഭിപ്രായം വ്യക്തമാക്കി നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി രംഗത്തെത്തിയിട്ടുണ്ട്. മഹാഭാരതവുമായി മുന്നോട്ട് പോകുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ നിലപാട് എന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മഹാഭാരതം സിനിമയാകുന്നത് തന്റെ സ്വപ്ന പദ്ധതിയാണ്. എന്നാല്‍ സിനിമയെ വിവാദങ്ങള്‍ പിടിമുറുക്കിയെങ്കിലും സ്വപ്ന പദ്ധതിയുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2019 മാര്‍ച്ചില്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. 2020 ല്‍ തന്നെ ചിത്രം തിയേറ്ററില്‍ എത്തുകയും ചെയ്യും. സിനിമയുടെ മുതല്‍ മുടക്കിനെ കുറിച്ച് തനിയ്ക്ക് ഒരു പ്രശ്‌നവുമില്ല. ചിലപ്പോള്‍ ആയിരം കോടിയേ അതില്‍ കൂടുതലോ ചെലാവാകും. എല്ലാത്തിനു ഉപരി മഹാഭാരതം എന്ന ചിത്രം ഇറക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീകുമാര്‍ മേനോന്‍ ആയിരിക്കില്ല ചിത്രത്തിന്റ സംവിധായകനെന്നും, ചിലപ്പോള്‍ അതിലും മാറ്റം വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹംകൂട്ടിചേര്‍ത്തു. ഒന്നും നഷ്ടപ്പെടാതെ, എല്ലാവരും എന്നും ഓര്‍ക്കുന്ന ചിത്രമായിരിക്കണം ഇതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രം മറ്റു ഭാഷകളിലേയ്ക്കും ഡബ്ബ് ചെയ്യപ്പെടും.
ഷെട്ടിയെ പോലെ എംടിയുടേയും സ്വപ്ന പദ്ധതിയാണ് ഈ സിനിമ. ശ്രീകുമാര്‍ മേനോനുമായുളള പ്രോജക്ട് ഉപേക്ഷിച്ച സ്ഥിതിയ്ക്ക് ഇനിയും അതിനുള്ള ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും അഭിഭാഷകന്‍ ശിവരാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകനുമായി കരാറില്‍ ഒപ്പിട്ട സമയം കഴിഞ്ഞതിനെ തുടര്‍ന്നാണ് വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ നോട്ടീസിനു മറുപടി നല്‍കാന്‍ പോലും ശ്രീകുമാര്‍ മേനോന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേസുമായി മുന്നോട്ട് പോയതെന്നും എംടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നു.