മഞ്ജു വാര്യര്‍ നായികയായ കരിങ്കുന്നം സിക്സസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന് ദീപു കരുണാകരന് ഒരുക്കിയ 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് റിലീസ് ചെയ്തു. ഓഗസ്റ്റ് 23 ന് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ഇന്ദ്രജിത്ത് സുകുമാരന്‍, അനശ്വര രാജന് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന് പകരുന്നത്. ഇവര്‍ ആദ്യമായി ഒരുമിച്ചഭിനയിച്ച ഈ ചിത്രം, ഒരു റൊമാന്റിക് കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്.
രാഹുല്‍ മാധവ്, ദീപു കരുണാകരന്, സോഹന്‍ സീനുലാല്‍, ബിജു പപ്പന് എന്നിവരും വേഷമിട്ട ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൈലൈന്‍ പിക്ചേഴ്സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ്. അര്ജുന് റ്റി സത്യന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായര്‍, എഡിറ്റിംഗ് - സോബിന്‍ കേ സോമന്, കലാ സംവിധാനം - സാബു റാം, സംഗീതം - പി എസ് ജയഹരി, വസ്ത്രാലങ്കാരം - ബൂസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് - എസ് മുരുഗന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബാബു ആര്, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ - ശരത് വിനായക്, ചീഫ് അസോസിയേറ്റ് - സാംജി എം ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ - ശ്രീരാജ് രാജശേഖരന്, മേക്കപ്പ് - ബൈജു ശശികല, പി. ആര്. ഒ - ശബരി, മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡിംഗ് - റാബിറ്റ് ബോക്സ് ആഡ്സ്, പബ്ലിസിറ്റി ഡിസൈന്‍ - മാ മി ജോ, സ്റ്റില്‍സ് - അജി മസ്കറ്റ്