റിയലിസവും റിയാലിറ്റിയും വേര്‍തിരിച്ചാവാത്ത അവസ്ഥ. ഉപബോധ മനസില്‍ നാം പല ആവര്‍ത്തി കണ്ടുമടങ്ങുന്ന ചില സ്വപ്‌നങ്ങളുണ്ട് . മാജിക്കല്‍ റിയലിസം സമ്മാനിക്കുന്ന ആ നിമിഷങ്ങളിലൂടെ നമ്മളെ കൊണ്ടു പോകുന്ന സിനിമയാണ് നവാഗതനായ അജയ് ദേവലോഗംതിരക്കഥയെഴുചതി സംവിധാനം ചെയ്ത ചിത്രം ഹു. ചിത്രത്തില്‍ മലയാളികളുടെ പ്രീയങ്കരിയായ പേളി മാണി, ഷൈന്‍ ടോം ചാക്കോ, ശ്രുതി മേനോന്‍, കളക്ടര് പ്രശാന്ത് നായര്‍, രാജീവ് പിള്ള, സജിന്‍ സലീം എന്നിവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബൈബിള്‍ വചനങ്ങളും കറുത്ത കുരുതിയും ഇഴകലര്‍ന്ന പ്രമേയമാണ് ചിത്രം. മലയാളത്തിലെ ആദ്യ ടെം ട്രാവലര്‍ മുവി എന്നു തന്നെ ഹൂവിനെ വിശേഷിപ്പിക്കാം. അയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് യാഥാര്‍ത്യം തേടി പോകുന്ന ജോണ്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം അവതരിപ്പിക്കുന്നത്. ഒരു ക്രിസ്തുമസ് രാവില്‍ നടക്കുന്ന കൊലപാതകങ്ങളും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഒരു ക്രിസ്തുമസ് രാവിന്റെ കഥയിലൂടെ ചിത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിന്റെ ടൈറ്റില്‍ വിവരണം നല്‍കുന്നത്. 2040ല്‍ നിന്ന് 2012ലേക്കുള്ള ടൈം ട്രാവലും പിന്നീട് രണ്ടായിരത്തി പത്രണ്ടിലെത്തി നില്‍ക്കുമ്പോള്‍ മെര്‍ക്കാട എന്ന നീഗൂഡ താഴ്വരയും ഈ താഴ്വരയിലെ ചില നീഗുഡതകളും ചില അസ്വഭാവികമായ കൊലപാതകങ്ങളിലൂടെയും ചിത്രം കൊണ്ടുപോകുന്നു. പുലര്‍ച്ചെ കാണുന്ന ചില സ്വപ്‌നങ്ഹള്‍ ഫലിക്കാറുണ്ടെന്നും ചില സ്വപ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇന്ദ്രിയ ജ്ഞാനമാണെന്നുമൊക്കെ പഴമക്കാര്‍ പറയുന്ന പോലെ ഒരുതരം അനുഭൂതിയിലേക്ക് സംവിധായകന്‍ ചിത്രത്തിനെ കൊണ്ടുപോകുന്നു.
ജോണ്‍ എന്ന കേന്ദ്ര കഥാപാത്രമായിട്ടാണ് ഷൈന്‍ ടോം ചാക്കോ ചിത്രത്തിലെത്തുന്നത്. തന്റെ സ്വപ്‌നങ്ങള്‍ തേടിയുള്ള സഞ്ചാരവും തന്റെ ഭാര്യയുടെ അസ്വഭാവികമായ കൊലപാതകവും തേടിയുള്ള കഥാപാത്രമായിട്ടാണ് ഷൈന്‍ ചിത്രത്തിലെത്തുന്നത്. ഇതുവരെ അഭിനയിച്ചിട്ടുള്ള റോളുകളില്‍ നിന്നും വളരെ വ്യത്യസ്തമായി ഡോളറസ് എന്ന കഥാപാത്രമായി പേളി സിനിമയിലെത്തുന്നു.
ഉറക്കത്തില്‍ തനിക്ക് അനുഭവപ്പെടുന്ന ചില വെളിപാടുകളും ഈ വെളിപാടുകളിലേക്ക് സത്യത്തെ തേടി പോകുന്ന കഥാപാത്രത്തെയാണ് പേളി അവതരിപ്പിക്കുന്നകത്. പേളിയുടേത് ചിത്രത്തില്‍ ഇരട്ടകഥാപാത്രം ആണെങ്കില്‍ കൂടിയും ഈ കഥാപാത്രത്തിനെ ചിത്രത്തില്‍ കാണിക്കുന്നില്ല. ബൈബിള്‍ വചനങ്ങളും വെളിപാടുകളും ചിത്രത്തിനെ കൊണ്ടുപോകുമ്പോള്‍ ദുര്‍വാര്‍ത്തകള്‍ക്ക് മുന്നിലുള്ള വെളിപാടുകള്‍ ഡോളറസ് എന്ന കഥാപാത്രത്തില്‍ പ്രകടമാകുന്നു.
മിന്നുന്ന പ്രകടനം സമ്മാനിച്ച് പേളി
നായകനൊപ്പം ശ്രദ്ധേയമായ വേഷം തന്നെയാണ് പേളി ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നത്. അഭിനയ മികവ് കൊണ്ടും പേളി കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തി. സിനിമയുടെ ഒന്നാം ഭാഗത്തിന്റെ അന്ത്യത്തോട് അടുക്കുമ്പോള്‍ ശ്രുതി മേനോന്റെ അരുണിമ എന്ന കഥാപാത്രം രംഗപ്രവേശനം ചെയ്യുന്നു. മാനസിക സംഘര്‍ഷങ്ങളും മനോധൈര്യവുമുള്ള കഥാപാത്രത്തെയാണ് ശ്രുതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.കളക്ടര്‍ പ്രശാന്ത് നായറിന്റെ അഭിനയത്തിലേക്കുള്ള ചുവടുവെപ്പ് പിഴച്ചില്ല എന്ന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ പറയാന്‍ സാധിക്കും. ഡോ സാമുവല്‍ എന്ന മനശാസ്ത്രജ്ഞന്റെ റോളിലാണ് കളക്ടര്‍ ബ്രോ ചിത്രത്തിലെത്തുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള മുഴുനീളന്‍ കഥാപാത്രത്തെയാണ് കളക്ടര്‍ ബ്രോ അവതരിപ്പിച്ചിരിക്കുന്നത്.
മെര്‍ക്കാട എന്ന നിഗൂഢ താഴ്വരയിലെ രഹസ്യങ്ങളും അതിന്റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവും ചിത്രം പറയുമ്പോള്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സിഡ്‌നി ഫിലിം സ്‌ക്കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായ അമിത് സുരേന്ദ്രനാണ്. നവാഗതനായ അമിത് സുരേന്ദ്രന്‍ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അല്‍പം ഇഴച്ചില്‍ ഇടയ്ക്ക് അനുഭവപ്പെടുമെങ്കിലും അത് അവസരോചിതം എന്ന രീതിയില്‍ തന്നെ സംവിധായകന്‍ ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കോറിഡോര്‍ സിക്‌സ് എന്ന കമ്പനിയുടെ ബാനറിലാണ് ചിത്രം തീയറ്ററുകളിലെത്തിയത്.