Latest News

ഇന്നു വരെ മമ്മൂട്ടി അഭിനയിച്ച പൊലീസ് റോളുകളില്‍ നിന്ന് വ്യത്യസ്ഥനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍; നാളിതുവരെ ആധുനികവല്‍ക്കരിക്കാത്ത കേരളാ പൊലീസിന്റെ യഥാര്‍ത്ഥ ജീവിതം കാട്ടിതന്ന ഖാലിദ് റഹ്മാനാണ് മാസ്; യഥാര്‍ത്ഥ കഥയെ സിനിമയാക്കിയപ്പോള്‍ കൈയ്യടി നേടിയത് മമ്മൂട്ടിയും ബറ്റാലിയനും; ഇത് കേരളാ പൊലീസിന്റെ ത്യാഗത്തിനുള്ള സമ്മാനം; പൊലീസ് സേനയുടെ അനുഭവങ്ങള്‍ തുറന്നുകാട്ടുന്ന 'ഉണ്ട'

എം എസ് ശംഭു
ഇന്നു വരെ മമ്മൂട്ടി അഭിനയിച്ച പൊലീസ് റോളുകളില്‍ നിന്ന് വ്യത്യസ്ഥനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍; നാളിതുവരെ ആധുനികവല്‍ക്കരിക്കാത്ത കേരളാ പൊലീസിന്റെ യഥാര്‍ത്ഥ ജീവിതം കാട്ടിതന്ന ഖാലിദ് റഹ്മാനാണ് മാസ്; യഥാര്‍ത്ഥ കഥയെ സിനിമയാക്കിയപ്പോള്‍ കൈയ്യടി നേടിയത് മമ്മൂട്ടിയും ബറ്റാലിയനും; ഇത് കേരളാ പൊലീസിന്റെ ത്യാഗത്തിനുള്ള സമ്മാനം; പൊലീസ് സേനയുടെ അനുഭവങ്ങള്‍ തുറന്നുകാട്ടുന്ന 'ഉണ്ട'

ദ് റിലീസായി ഒരുങ്ങിയ മമ്മൂട്ടി ചിത്രം 'ഉണ്ട' റിലീസ് നിട്ടീയപ്പോള്‍ മുതല്‍ ആരാധകര്‍ പരിഭവത്തിലായിരുന്നു. ഏറെ കാത്തിരിപ്പിനു ശേഷം എത്തിയ മമ്മൂട്ടി ചിത്രം ഉണ്ട കേരളത്തിന്റെ പൊലീസ് സേനാംഗങ്ങള്‍ അനുഭവിക്കുന്ന  പച്ചയായ ജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ്. 

മമ്മൂട്ടി പൊലീസ് റോളിലെത്തിയ ചിത്രം ആയതിനാല്‍ തന്നെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായിട്ടുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്‍. ഖാലിദ് റഹ്മാന്‍ ഹര്‍ഷാദ് എന്നിവരുടെ കഥയിലും തിരക്കഥയിലും ഒരുങ്ങിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്.   ഖാലിദിന്റെ മറ്റ് സിനിമകളെ പോലെ തന്നെ പ്രതീക്ഷ കാത്ത ചിത്രം എന്നു തന്നെ പറയാം. 2014ല്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അണിയറയില്‍ ഒരുങ്ങിയത്. ഛത്തീസ്ഡഢിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന കേരളത്തിലെ പൊലീസുകാരുടെ കഥയാണ് സിനിമ പറയുന്നത്. ചിത്രം കാണിച്ച് തുടങ്ങുന്നത് തന്നെ ഇടുക്കി എ.ആര്‍ ക്യാമ്പ് കാണിച്ച് കൊണ്ടാണ്. 

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന പൊലീസുകാരില്‍ എസ്.ഐ മണികണ്ഠനായി മമ്മൂട്ടി, സര്‍ക്കിള്‍ ഇന്‍സ്‌പെകക്ടര്‍ റോളില്‍ രഞ്ജിത്ത്. ആംഡ് കമാന്റര്‍് പൊലീസ് ഓഫീസറായി ദിലീഷ് പോത്തന്‍ എന്നിവരുടെ കഥാപാത്രം എത്തുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തീസ്ഗഢിലെ പോളിങ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 30 പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം. തങ്ങളുടെ യാത്രവേളയിലും തിരഞ്ഞെടുപ്പ് ഘട്ടത്തിലും ഇവര്‍ നേരിടുന്ന പ്രശ്ങ്ങളും അവയിലേക്കുള്ള ഇടപെടലും അതിജീവനവും എല്ലാമാണ് രണ്ടരമണിക്കൂറില്‍ സിനിമ പറഞ്ഞുപോകുന്നത്. 

താരസമ്പന്നമായ പൊലീസ് അതിജീവനം


കേരളത്തിന്റെ പൊലീസ് സേന നേരിടുന്ന യഥാര്‍ത്ഥ പല പ്രശ്‌നങ്ങളൊക്കെ വളരെ റിയലിസ്റ്റാക്കിയായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്്. ഇനി താരനിരയിലേക്ക് വന്നാല്‍ മലയാളത്തിലെ പുതിയ തലമുറയില്‍പെട്ട ഒട്ടുമിക്ക നായകന്മാരും കഥയില്‍ പൊലീസ് ഉദ്യോഗസ്ഥരായി കടന്നുവരുന്നു. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച ക്യാമ്പ് പൊലീസ് ഓഫീസര്‍ റോള്‍, ഷൈന്‍ ടോം ചാക്കോയുടെ പൊലീസ് കഥാപാത്രം എന്നിവയ്ക്ക് പുറമേ. അര്‍ത്ഥ സൈനിക വിഭാഗമായ ഐ.ടി.ബി.പി ഉദ്യോഗസ്ഥന്റെ റോള്‍ അഭനയിച്ച് തകര്‍ത്ത മനോജ് ജോഷി അടക്കമുള്ള മറ്റ് ബോളിവുഡ് താരനിരയും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവച്ചത്. ഇടയ്ക്ക് ആസിഫ് അലി വിനയ് ഫോര്‍ട്ട് എന്നിവര്‍ എത്തുന്ന രംഗങ്ങളും മനോഹരമായിരുന്നു

'വേറിട്ട' സര്‍ക്കിര്‍ ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍

ഇനി മമ്മൂട്ടിയുടെ കഥാപാത്രത്തിലേക്ക് വന്നാല്‍ ഇതുവരെ കണ്ടിട്ടുള്ള മമ്മൂട്ടിയുടെ പൊലീസ് റോളില്‍ നിന്ന് വളരെ വ്യത്യസ്ഥനാണ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍. സാധാരണക്കാരനായ ഒരു എ.ആര്‍ ക്യാമ്പ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ മണികഠ്‌നെ അവതരിപ്പിച്ച് മമ്മൂട്ടി അരങ്ങ് തകര്‍ത്തിട്ടുണ്ട്. പതിവ് മാസ് ഡയലോഗോ മമ്മൂട്ടിയുടെ സ്റ്റണ്ട് രംഗങ്ങളോ ഒന്നും തന്നെ ഉണ്ടയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കണ്ട. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന സമയത്ത് മാവോയിസ്റ്റുകളില്‍ നിന്ന് നേരിടേണ്ടിവരുന്ന ആക്രണങ്ങളും തിരിച്ചുള്ള എന്‍കൗണ്ടറുകളുമെല്ലാ ംചിത്രത്തില്‍ യാഥാര്‍ത്ഥ്യത്തോടെ അവതരിപ്പിക്കുന്നു.

എന്നാല്‍ മമ്മൂട്ടിയുടെ സര്‍ക്കിള്‍ ഇന്‍്‌സ്‌പെക്ടര്‍ റോള്‍ എല്ലാ മാവോയിസ്റ്റുകളേയും തന്റെ കയ്യിലുള്ള പിസ്റ്റല്‍ കൊണ്ട് വെടിവെച്ചിടുന്നു എന്നൊന്ന് ആരും പ്രതീക്ഷിക്കേണ്ട. പൊലീസ് ജീവിതത്തില്‍ പതിനഞ്ച് വര്‍ഷം സര്‍വീസുള്ള ആളാണ് എസ്.ഐ മണികഠന്‍. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത് ജോലിയല്ലെന്ന് പോലും അദ്ദേഹം കഥയില്‍ സഹ പ്രവര്‍ത്തകരോട് പറയുന്നുണ്ട്. സ്റ്റേഷന്‍ ചാര്‍ജ് വാങ്ങാതെ സദാ എ.ആര്‍ ക്യാമ്പ് ഡ്യൂട്ടി തന്നെയാണ് മണികഠന്‍ നോക്കുന്നത്. 

മാനസികമായും ശാരീരികമായും ഒരു ആക്രമണം നടന്ന സമയത്ത് പതറിപോകുന്ന ഒരു സാധാരണ പൊലീസുകാരനെ ആദ്യ പകുതിയില്‍ കാണിക്കുന്നു. എന്‍കൗണ്ടര്‍ സമയത്ത് പക്ഷം തളര്‍ന്നപോലെ നിസ്സഹായനായി മാറി നില്‍ക്കുന്ന എസ്.ഐയോട് സഹപ്രവര്ഡത്തകര്‍ക്ക് ദേഷ്യമുളവാക്കുന്ന രംഗങ്ങളെല്ലാം കാണാം. എന്നാല്‍ രണ്ടാം പകുതിയില്‍ സേന അനുഭവിക്കുന്ന പ്രശ്‌നങ്ങളിലേക്ക് കേരളത്തിലെ പൊതുജന ശ്രദ്ധ ലഭിക്കാന്‍ മാധ്യമ വാര്‍ത്തവരെ നല്‍കാന്‍ മണികണ്ഠന്‍ തയ്യാറാകുന്നു.

ഇലക്ഷന്‍ അട്ടിമറിക്കാന്‍ വരുന്ന വടക്കേ ഇന്ത്യയിലെ പ്രാദേശിക പാര്‍ട്ടി നേതാക്കളെയൊക്കെ തനി പൊലീസ് ഭാഷയില്‍ മറുപടി നല്‍കുന്നതും ലാത്തി കൊണ്ട് പ്രതിരോധിക്കുന്ന പലരംഗങ്ങളുമൊക്കെ ചിത്രത്തില്‍ കാണാം. ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു തന്ത്ര പ്രധാന റോള്‍ തന്നെയാണ് ഉണ്ടയ്ക്കും ചിത്രത്തിലുള്ളതെന്ന് പടം കണ്ടിറങ്ങിയാല്‍ പ്രേക്ഷകന് ഒരുപക്ഷേ മനസിലായേക്കാം. 


പൊലീസ് സേനയിലെ ആധുനിവല്‍ക്കരണത്തിന്റെ ആവശ്യങ്ങളൊക്കെ ഈ സിനിമയിലൂടെ നല്ലരീതിയില്‍ കാട്ടിത്തരുന്ന് എന്നത് തന്നെയാണ് ഈ ചിത്രം നല്‍കുന്ന മികച്ച ഒരു സന്ദേശം. മറിച്ച് മാവോയിസ്റ്റ് സാന്നിധ്യം, ആദിവാസി ജനത അനുഭവിക്കുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ട സിനിമ അതി വൈകാരികമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഏറ്റവും മികച്ച ഭാഗങ്ങളില്‍ ഛത്തീസ് ഗന്ഢി ഭാഷ കലര്‍ന്ന സംഗീതം കൂടി ഇഴകലര്‍ന്നപ്പോള്‍ ദൃശ്യ സ്രവ്യ സുഖം തനിമ ചോരാതെ കിട്ടി. സജിത്ത് പുരുഷന്റെ ക്യാമറ പ്രശാന്ത് പിള്ളയുടെ സംഗീതം എന്നിവയാണ് സിനിമയിലെ എടുത്തുപറയേണ്ട  സാങ്കേതികവശങ്ങള്‍. 

Read more topics: # unda movie review
unda movie review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES