നവാഗതനായ ശ്രീജിത്ത് പണിക്കര്‍ നടി സൂര്യ ലക്ഷ്മി എന്നിവര്‍ പ്രധാനറോളിലെത്തിയ ഓഹ വലിയ സിനിമകള്‍ക്കിടയില്‍ നേടിയ കുഞ്ഞു വിജയം. ശ്രീജിത്ത് പണിക്കര്‍ നായകറോളിലെത്തുമ്പോള്‍ ചിത്രത്തിന്റെ സംവിധാനം ഒരുക്കുന്നതും അദ്ദേഹം തന്നെയാണ്. ഒരു ഹൊറൊര്‍ സൈക്കിക്ക് പാറ്റേണിലിറക്കിയിരിക്കുന്ന ചിത്രം പറയുന്നത് ഹൊറര്‍ രീതിയലൊരുക്കിയ പ്രമേയമാണ്. പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കിന്റെ അധവാ സാത്താന്‍ സേവയുടെ പ്രമേയവുമായിട്ടാണ് ഓഹ തീയറ്ററുകളിലേക്ക് എത്തിയത്. പേരിലെ പുതുമയും ഈ ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.
ആര്‍.എല്‍.വി രാമകൃഷ്ണന്റെ നായികയായി താമരക്കുന്നിലെ ഭദ്രപുരാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സൂര്യലക്ഷ്മി എന്ന പുതുമുഖ നടി ലീഡിങ് റോള്‍ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഡബിള്‍ റോള്‍ നിലനിര്‍ത്തുന്ന താരത്തിന്റെ കഥാപാത്രം മികച്ച രീതിയിലാണ് കഥയില്‍ കടന്നെത്തുന്നത്.
ബിഗ്ബജറ്റ് ചിത്രങ്ങളിള്‍ വന്‍താരനിരയില്‍ പ്രദര്‍ശനം നടത്തുമ്പോഴാണ് ചെറിയ പ്രമേയത്തിലും ബജറ്റിലുമൊരുക്കിയ മോശമില്ലാത്ത വിജയവുമായി ഓഹാ എത്തുന്നത്. മലമുകളിലെ ഒരു ബംഗ്ലാവിലേക്ക് താമസത്തിനെത്തുന്ന ശ്രീജിത്ത് അവതരിപ്പിക്കുന്ന ആല്‍ബിയും ഭാര്യ ലിസിയിലൂടെയും കഥയുടെ തുടക്കം. പിന്നീട് അല്‍പം ഗാനങ്ങളുമൊക്കെയായി ഒന്നാം പകുതി കടന്ന്് പോകുന്നു. എന്നാല്‍ കഥ പറഞ്ഞു തുടങ്ങുന്നത് ഒഇന്‍ര്‍വല്‍ മുതലാണ്. ഗംഭീര ട്വിസ്റ്റ് ഒരുക്കിയാണ് ഈ ചെറിയ ചിത്രം കാണികളെ വിസ്മയിപ്പിക്കുന്നത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
പല അന്യഭാഷ ചിത്രത്തിലും ഹൊറര്‍ പ്രമേയത്തിലൊരുങ്ങിയ ചിത്രങ്ങള്‍ കടന്നുവന്നിട്ടുണ്ടെങ്കില്‍ പോലും സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തിലാണ് ചിത്രം പിന്നീട് മുന്നോട്ട് പോകുന്നത്. താരനിരയൊന്നുമില്ലാതെ തീര്‍ത്തും പുതുമുഖങ്ങള്‍ തന്നെയാണ് സിനിമയില്‍ കടന്നെത്തുന്നത.് അതിനാല്‍ തന്നെ ചിത്രത്തിന്റെ വിജയത്തിലും പരാജയത്തിലും ആര്‍ക്കും പരിഹസിക്കേണ്ടി വരില്ല. ചെറിയ ഉധ്യമത്തിലാരുക്കിയ വലിയ വിജയമായിരിക്കും ഈ കുഞ്ഞു ചിത്രം.
കൊണ്‍ജുറങ്ങ്, നണ്‍ അടക്കമുള്ള പല ഇംഗ്ലീഷ് സിനിമകളും ഹൊറര്‍ പ്രമേയം കൊണ്ട് ഞെട്ടിക്കുമ്പോള്‍ ഓഹ പറയുന്നതും ഇതേ പ്രമേയമൊക്കെ തന്നെ. പ്രേതവും പിശാചും കടന്ന് വരുന്നില്ലെങ്കിലും. പണ്ട് പോര്‍ച്ചൂഗീസുകാര്‍ പ്രാക്ടീസ് ചെയ്ത് പോന്നിരുന്ന അല്ലെങ്കില്‍ ഇപ്പോഴും പോരുന്ന ഓഹ എന്ന ബ്ലാക്ക് മാജിക്കിനെ അല്ലെങ്കില്‍ സാത്താന്‍ സേവയുടെ പ്രത്യേകതയൊക്കെ ഈ ചിത്രത്തിലൂടെ കടന്നുവരുന്നുണ്ട്.രണ്ടാം പുകുതി മുതല്‍ ചിത്രം ഗംഭീര ട്രാക്കിലേക്ക് പോരുന്നു.
കണ്ണ് തെറ്റിയാല്‍ കഥയില്‍ നിന്ന് ശ്രദ്ധ മാറിയാല്‍ കിളി പോകുന്ന അവസ്ഥയിലായിരിക്കും ഈ സിനിമ കണ്ടിറങ്ങിയാല്‍ തോന്നുക. ഇനി അഭിനയതാക്കളെ എടുത്താല്‍ ഡബിള്‍ റോളിവലെത്തുന്ന പുതുമുഖ നായിക സൂര്യ ലക്ഷ്മി ഗംഭീര പ്രകടനം നടത്തുന്നുണ്ട്. സംവിധാനത്തിലും അഭിനയത്തിലും ശ്രീജിത്ത് പണിക്കര്‍ ഗംഭീരം തന്നെ. സാറാ എന്ന കഥാപാത്രത്തിലെത്തിയ സ്മിതാ ശശി, സാന്തുഭായി, മാസ്റ്റര്‍ ദേവനാരയണന്‍ എന്നിവരുടെ പ്രകടനം കൈയ്യടി അര്‍ഹിക്കുന്നു.
സാത്താന്‍ സേവകനായി എത്തിയ പ്രതിനായകനൊക്കെ ഗംഭീര പ്രകടം കാഴ്ചവച്ചു. അധികം പ്രമോഷനോ പബ്ലിസ്റ്റിയോ കിട്ടാതെ പോയ ഈ ചിത്രം ശരാശരി പ്രേക്ഷകന് ഇഷ്ടപ്പെടും എന്നതില്‍ സംശയമില്ല. ജ്യോതിഷ് ടി കാശിയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. അജീഷ് ആന്റോ, സുമേഷ് സോമ സുന്ദരം എന്നിവര്‍ ചേര്‍ന്നാണ്. മജു അന്‍വറിന്റെ എഡിറ്റിങ്ങ് എന്നിവ പ്രശംസ അര്‍ഹിക്കുന്നു.