Latest News

ചുംബനങ്ങളില്ലാതെ നായകറോളില്‍  പാല്‍ക്കാരന്‍ പയ്യനായി ടൊവിനോ; അതിഭാവുകത്വങ്ങളില്ലാത്ത കഥ പറയുന്നത് ജീവിതയാഥാര്‍ത്ഥ്യങ്ങള്‍; ആറു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മധുപാലിന്റെ സംവിധാനം നിരാശപ്പെടുത്തിയില്ല;  വൈക്കത്തിന്റെ ഗ്രാമീണ ഭംഗിയോടൊപ്പം ഇഷ്ടപ്പെടും'ഈ കുപ്രസിദ്ധ പയ്യനെ'

എം.എസ്.ശംഭു
ചുംബനങ്ങളില്ലാതെ നായകറോളില്‍  പാല്‍ക്കാരന്‍ പയ്യനായി ടൊവിനോ; അതിഭാവുകത്വങ്ങളില്ലാത്ത കഥ പറയുന്നത് ജീവിതയാഥാര്‍ത്ഥ്യങ്ങള്‍; ആറു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മധുപാലിന്റെ സംവിധാനം നിരാശപ്പെടുത്തിയില്ല;  വൈക്കത്തിന്റെ ഗ്രാമീണ ഭംഗിയോടൊപ്പം ഇഷ്ടപ്പെടും'ഈ കുപ്രസിദ്ധ പയ്യനെ'

ജീവന്‍ ജോബ് തോമസിന്റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്ത് മലയാളികളുടെ പ്രീയങ്കരനായ ടൊവിനോ നായകനായി എത്തിയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം മധുപാല്‍ സംവിധായകന്റെ റോളിലെത്തിയപ്പോള്‍ ചിത്രം നിരാശപ്പെടുത്തിയില്ല. അതിഭാവുകത്വങ്ങളില്ലാതെ നാട്ടിന്‍പുറത്ത് അരങ്ങേറുന്ന സാധാരണകഥയാണ് ചിത്രം പറയുന്നത്. ടൊവിനോയുടെ ആക്ടിങ് കരിയറിലെ വ്യത്യസ്തമായ ഒരു വേഷവുമായിട്ടാണ് അജയന്‍ പാല്‍ക്കാരന്‍ പയ്യനായി ചിത്രത്തിലെത്തുന്നത്.

ഒരു ഗ്രാമീണ മേഖലയില്‍ അരങ്ങേറിയ  കൊലപാതവും ഇതിനെ ചുറ്റിപ്പറ്റി നീളുന്ന അന്വേഷണവും കോടതിയും വിസ്താരനവുമൊക്കെയാണ് ചിത്രം. അനാഥനായ അജയന്‍ എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സ്ഥിരം റൊമാന്റിക് നായകനില്‍ നിന്ന് മാറി സാധാരണക്കാരന്റെ റോളിനെ അത്യധികം മനോഹരമായി അവതരിപ്പിക്കാന്‍ ടൊവിനോക്ക് ചിത്രത്തിലുടെ സാധിച്ചിട്ടുണ്ട്. നാട്ടിലെ കൂലി വേല ചെയ്യുന്ന ചെറുപ്പക്കാരനെ ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ കൊണ്ടും ഒറ്റയാക്കപ്പെടുന്നു. ടൗണിലെ ഒരു ഹോട്ടലില്‍ സഹായിയയാ നില്‍ക്കുന്ന കഥാപാത്രത്തെ കാണിച്ചുകൊണ്ട് കഥ ആരംഭിക്കുന്നു. ജലജ എന്ന റോളില്‍ അനുസിതാര എത്തുന്നത്. വൈക്കത്തെ ഗ്രാമീണ സൗന്ദര്യത്തെ അതേപടി ഒപ്പിയെടുക്കുന്ന ഛായാഗ്രഹണമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. 

ശരണ്യ പൊന്‍ വണ്ണന്‍ അവതരിപ്പിക്കുന്ന ചെമ്പകമ്മാള്‍ എന്ന കഥാപാത്രത്തിന്റെ കൊലപാതകത്തോടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. ഇത് അന്വേിക്കാന്‍ ലോക്കല്‍ പോലീസ് എത്തുന്നതും. പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാതെ വരുമ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് പോകുന്ന പൊലീസ് വകുപ്പിലെ സ്ഥിരം കാഴ്ചകളുമൊക്കെ ചിത്രം പങ്കുവെയ്ക്കുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുക എന്നപോലെ അവസാനം ഈ കൊലപാതകം നായകകഥാപാത്രത്തിന്റെ തലയില്‍ കെട്ടി വെക്കുന്നതും ഒന്നാം പകുതിയില്‍ കാണാന്‍ സാധിക്കും. അല്‍പം ഇഴച്ചില്‍ മാത്രമാണ് ആദ്യപകുതിയില്‍ വിരക്തമായി തോന്നുക ഒരു ക്രൈം ത്രില്ലര്‍ മൂവിയില്‍ ഉള്‍പ്പെടുത്തേണ്ട എല്ലാ ചേരുവകളും സംവിധായകന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സിനിമയെ മികച്ച് നിര്‍ത്തുന്നു.

കേരളത്തില്‍ മുന്‍പ് അരങ്ങേറിയ പല കൊലപാതക പരമ്പരകളുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യത്്യസതമായ പ്രേമയം തന്നെയാണ് ചിത്രമെന്ന് സംവിധായകന്‍ തന്നെ മുന്‍പ് വ്യക്തമാക്തിയിട്ടുണ്ട്. മലയാള സിനിമയില്‍ മുന്‍പ് കണ്ട ക്രൈം ത്രില്ലറുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇൗ ചിത്രം. ചിത്രത്തില്‍ എടുത്ത് പറയേണ്ടത് ടൊവിനോയെ പോലെ തന്നെ മികച്ച അഭിനയപ്രധാന്യമുള്ള കഥാപാത്രമായി നിമിഷാ സജയന്‍ ചിത്രത്തിലേക്ക് എത്തുന്നതാണ്. രണ്ടാം പകുതിയോടെ ചിത്രത്തിന്റെ കഥയെ കൊണ്ടുപോകുന്നത് കോടതി മുറിയും വിസ്തരാവവുമാണ് .അജയന് വേണ്ടി വാദിക്കാന്‍ ഹന്ന എലിസബത്ത് എന്ന റോളില്‍ നിമിഷ സജയന്‍ എത്തുന്നു. 

ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നായകന്‍ നിസഹായനായപ്പോള്‍  ഇവിടെ പ്രതീക്ഷയുടെ വെളിച്ചം നല്‍കുന്നത് ഹന്ന എന്ന അഭിഭാഷകയാണ്.  പ്രേക്ഷകരെ ബോറിഡിപ്പിക്കാത്ത വിധത്തിലാണ് ചിത്രത്തിന്റെ മേക്കിങ്.നിമിഷ സജയന്‍, അനു സിത്താര, ശരണ്യ പൊന്‍വണ്ണന്‍, നെടുമുടി വേണു, അലന്‍സിയര്‍, സിദ്ദിഖ്, സുധീര്‍ കരമന, സുജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജീവന്‍ ജോബ് തോമസിന്റേതാണ്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍  സംഗീതം പകരുന്നു. ഛായാഗ്രഹണം നൗഷാദ് ഷെരീഫ്. നി സിനിമാസിന്റെ ബാനറിലാണ് ചിത്രം തിയറ്ററിലെത്തുന്നത്.

kuprasidha payyan movie review by ms sambhu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES