ക്യാമറയില്‍ ഒപ്പിയെടുക്കാത്ത ദൃശ്യങ്ങള്‍ പലതുമാകാം, സൗന്ദര്യമുള്ളവ, എന്നും ഓര്‍ത്തിരിക്കുന്നവ, വളരെ വൈകാരികമായവ മനുഷ്യജീവിതത്തിന്റെ ഒരോ ചലനങ്ങള്‍ പോലും ക്യാമാറകളെ ഫേസ് ചെയ്യുന്ന കാലത്ത് പേരിനോട് ഏറെ സാദൃശ്യപ്പെടുത്താവുന്ന കഥയുമായിട്ടാണ് നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണെന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഭഗത് മാനുവല്‍ നായകനായി എത്തിയ ഡ്രാമാറ്റിക് ക്രൈം ത്രില്ലര്‍ സ്റ്റോറിയാണ് നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്.
നവാഗതനായ സി.എസ് വിനയന്റെ കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്രം തിരക്കഥയില്‍ തിളങ്ങിയ സിനിമ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. കഥ ദുര്‍ബലമായി എന്ന് തോന്നുന്നിടത്ത് തിരക്കഥയുടെ മേന്മകൊണ്ട് സിനിമയെ പല അവസരങ്ങളിലും പിടിച്ചു നിര്‍്ത്തുന്നു. ഇനി കഥയെന്താണെന്നാല്ലെ..
കഥ തുടങ്ങുന്നത് മാമലകണ്ടം എന്ന മലയോര ഗ്രാമത്തെ കാണിച്ചുകൊണ്ടാണ്. പ്രേം നസീറിന്റെ ഫോട്ടോഗ്രഫറായിരുന്ന അതിലുപരി ജോസ് എന്ന വ്യക്തിയിലുടെയാണ് കഥയുടെ ആരംഭം. മലയോര ഗ്രാമത്തിലെ ഏക സ്റ്റുഡിയോ. അതും ഡിജിറ്റല്‍ വല്‍ക്കരണം കടന്നുവരാത്ത പഴയ നിക്കോണ്‍ക്യാമറയുമായി ഫോട്ടോഗ്രഫിയെ ജീവനായി കൊണ്ടു നടക്കുന്ന നിക്കോണ്‍ ജോസായി വേഷമിടുന്നത്. തട്ടീംമുട്ടിം എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രീയങ്കരനായി മാറിയ ജയകുമാറാണ്. ജയകുമാറെന്ന നടനിലെ അഭിനയ സാധ്യതകള്‍ നല്ലരീതിയില്‍ വരച്ചുകാട്ടിയ മനോഹരമായ ചിത്രം തന്നെയാണ് നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണെന്നതില്‍ സംശയമില്ല.
ജയകുമാറെന്ന നടനിലെ നടന്‍
ജയകുമാറിന്റെ കഥാപാത്രം തന്നെയാണ് ചിത്രത്തില്‍ വ്യക്തിപ്രഭാവം നിലനിര്‍ത്തിയ അഭിനയം കാഴ്ചവച്ചിട്ടുണ്ട്. ജോസ് എന്ന ഫോട്ടോഗ്രാഫറുടെ മകള്‍ ആന്‍സിയായി ശൈത്യ സന്തോഷ് വേഷമിടുന്നു. ഒരു കല്യാണവീട്ടില്‍ വച്ചുള്ള ശൈത്യയുടെ തിരോധാനവും ഇവിടെ തുടങ്ങുന്ന പൊലീസ് അന്വേഷണവുമാണ് ചിത്രം. വിജയ് ബാബു എന്ന പൊലീസ് ഓഫീസറായിട്ടാണ് ഭഗത് മാനുവല്‍ ചിത്രത്തിലെത്തുന്നത്. ആന്‍സി എന്ന പെണ്‍കുട്ടിയുടെ തിരോധാനവും തുടര്‍ന്ന് ഈ കേസിന്റെ വഴിയിലേക്ക് കടക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട മറ്റുപല കഥകളിലേക്കും കൊണ്ടുപോകുന്ന പൊലീസ് അന്വേഷണവുമൊക്കെയാണ് ചിത്രം. മികച്ച ഒരു പൊലീസ് സ്റ്റോറി എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാന്‍ കഴിയും.
ഭഗത് മിന്നിച്ച പോലീസ് റോള്‍
സിനിമയില്‍ നീരിക്ഷണ ക്യാമറകള്‍ക്ക് എത്രത്തോളം ഒരുകേസില്‍ തുമ്പ് കണ്ടെത്താന്‍ കിയുമെന്ന് ഒരുപക്ഷെ ഈ ചിത്രം പറയും. ഫഹദിന്റെ കരിയറിലെ പൊലീസ് കഥാപാത്രം ഗംഭീരമാക്കിയിട്ടുണ്ട്. ആദ്യപകുതിയില്‍ കുടുംബകഥയ്ക്ക് പ്രാധാനം നല്‍കുന്നുണ്ടെങ്കില്‍ കഥയുടെ രണ്ടാംഗതിയില്‍ പൂര്‍ണതോതില്‍ പൊലീസ് അന്വേഷണത്തിന് പ്രാധാന്യം നല്‍കുന്നത്.
ശൈത്യ സന്തോഷിന്റെ ആന്‍സി എന്ന കഥാപാത്രം, രണ്‍ജി പണിക്കരുടെ ക്ലൈമാക്‌സ് എന്‍ട്രി, ബാലാജി ശര്‍മയുടെ രസികനായ പൊലീസ് റോള്‍, എം ആര്‍ ഗോപകുമാര്‍,ശിവജി ഗുരുവായൂര്‍,ശശി കലിംഗ,സാബു തിരുവല്ല,സജിലാല്‍,റിജോയ് ഫിലിംസ് ഫിലിം അസോസിയേറ്റും ഒപ്പം പൊലീസ് കഥാപാത്രവും അവതരിപ്പിച്ച ശരത് കിഷോര്‍ എന്നിവരുടെ കഥാപാത്രവും ഒപ്പംതന്നെ കയ്യടി നേടുന്നുണ്ട്.
ജി.വിനുനാഥിന്റെ ഗാനരചനയില്‍, വിജയ് യേശുദാസ്, സുധീപ് കുമാര്‍ എന്നിവര്‍ പാടിയ ഗാനങ്ങള്‍ മികച്ച് നില്‍ക്കുന്നു. പ്രവീണ്‍ ചക്രപാണിയുടെ ഛായാഗ്രഹണം, എഡിറ്റിങ് നിര്‍വഹിച്ച രേജേഷ് മംഗലയ്ക്കല്‍ എന്നിവര്‍ക്ക് മികച്ച കയ്യടി അര്‍ഹിക്കുന്നവയാണ്. റിജോയ് ഫിലിംസിന്റെ ബാനറില്‍ ജലേഷ്യസി.ജിയാണ് ചിത്രം തിയറ്ററിലെത്തിച്ചത്.