മാടമ്പി, പ്രമാണി, വില്ലന്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബി.ഉണ്ണികൃഷ്ണന്റെ രചനയിലും സംവിധാനത്തിലും ദിലീപ് നായകവേഷത്തിലെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍. രാമലീല, കമ്മാരസംഭവം എന്നീ സിനിമകള്‍ക്ക് ശേഷം ജനപ്രിയ നടന്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ഏറ്റെടുത്ത് രംഗത്തെത്തിയപ്പോള്‍ ചിത്രം നിരാശപ്പെടുത്തിയില്ല.
ജീവതത്തില്‍ ന്യൂനതകള്‍ ഇല്ലാത്ത മനുഷ്യരുണ്ടാകില്ല. എന്നാല്‍ ചിലരെ വൈകല്യങ്ങള്‍ തളര്‍ത്തുമ്പോള്‍ ചിലര്‍ ഇവയെ അതീജീവിച്ച് തിരിച്ചുവരുന്നു. വെല്ലുവിളിനിറഞ്ഞ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച് തിളങ്ങിയ ദിലീപ് ഇത്തവണ ഏറ്റെടുത്ത കഥാപാത്രവും മോശം ആക്കിയിട്ടില്ല. ദിലീപ് എന്ന നടനില്‍ കുഞ്ഞിക്കൂനന്‍ മുതല്‍, വിക്കന്‍ വക്കീലായ ബാലകൃഷൃണന്‍ വരെ പരഹിശോധിച്ചാല്‍ ഈ കഥാപാത്രങ്ങള്‍ ഈ നടനില്‍ ഭദ്രമാണ്. സിനിമയെ പരീക്ഷണമായി കാണുകയാണ് ദിലീപിന്റെ രീതി.
കോടതി സമക്ഷം ബാലന്‍ വക്കീല്‍ പറയുന്നത് കുറ്റവും ശിക്ഷയും നിയമവാഴ്ചയിലെ വിജയവും സമകാലീകമായുള്ള സംഭവങ്ങളുടെ പുനര്‍വിചിന്തനും ഒക്കെ തന്നെയാണ്. കുറ്റം തെളിയിക്കാന്‍ കഴിയുന്ന നിയപരിപാലകര്‍ക്ക് കുറ്റത്തെ വ്യാഖ്യാനിക്കാന്‍ അസന്മാര്‍ഗികമായ പല മാര്‍ഗങ്ങളും സ്വീകരിക്കാം.കറുപ്പും വെളുപ്പും അണിഞ്ഞ അഭിഭാഷക കുപ്പായത്തില്‍ ശെരിയുടെ വെളുനെ തിരഞ്ഞിറങ്ങുന്ന ബാലകൃഷ്ണന്‍.
ചിത്രത്തില്‍ ബാലന്‍ വക്കീല്‍ ജന്മനാ വിക്കനല്ല എന്നതും ചെറിയൊരു ട്വിസ്റ്റാണ്. ഒരു ലീഡിങ് വക്കിലിന്റെ അസോസിയേറ്റായി അതാതയത് ജൂനിയറായി ബാലകൃഷ്ണന്‍ സ്‌ക്രിനിലെത്തുന്നു. തന്റെ വിക്ക് മൂലം കോടതി മുറിയില്‍ ശരിയായി വാദിക്കാന്‍ പോലും ബാലകൃഷ്ണന് കഴിയുന്നില്ല. കഥയുടെ ആദ്യവഴി നായകനിലെ ന്യൂനതകളെ വെട്ടിത്തുറന്ന് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. പക്ഷേ ബാലകൃഷ്ണന്‍ ജന്മനാ വിക്കനായ ഒരാളല്ല. അതിന്റെ കഥയിലേക്ക് സംവിധായകന്‍ എത്തിക്കുന്നത് ബാലകൃഷ്ണന്റെ കോളജ് ജീവിതവും വിപ്ലവ കഥയുമൊക്കെ നിറഞ്ഞ തുറന്നുകാട്ടലിലൂടെയാണ്.
ആദ്യ പതിനഞ്ച് മിനിട്ട് ഈ സിനിമ കാണുന്ന പ്രേക്ഷകന് അറുബോറന്‍ പടം എന്നൊക്കെ തോന്നിപോകും. അസ്ഥാനത്തെ കോമഡിയും, തിരക്കഥയിലെ കൂടി ചേരാഴ്മകളും മാത്രമാണ് ആദ്യ പതിനഞ്ച് മിനിട്ട് ബോറാക്കുന്നത്, ഇടയ്ക്ക് ഭീമന്‍ രഘുവൊക്കെ വിക്കനായ കോമഡി വില്ലന്‍ റോളില്‍ കടന്നുവരുന്നുണ്ട്, അസ്ഥാനത്തുള്ള കോമഡിയും അനവസരത്തില്‍ കയറിയെത്തിയ ആദ്യഭാഗത്തിലെ പാട്ടും ഒഴിച്ചാല്‍ ചിത്രത്തിന്റെ ആദ്യ പകുതി ക്ലാസാണ്.
ദിലീപ് സിനിമകളില്‍ കണ്ടുശീലിച്ച ഗ്രാമീണതയുടെ സൗന്ദര്യം നാട്ടിന്‍പുറത്തെ കാഴ്ചകള്‍, എന്നിവ ഈ ചിത്രത്തലും വരച്ചുകാട്ടുന്നുണ്ട്. മൈ ബോസ് മുതല്‍ സക്‌സസ് ആയിട്ടുള്ള ദിലീപ് മംമ്ത പതിവ് കോമ്പിനേഷന്‍ കഴിഞ്ഞ ചിത്രങ്ങളെ പോലെ തന്നെ ഗംഭീരമാക്കിയിട്ടുണ്ട്. മംമ്തയും ദിലീപും ഒന്നിക്കുന്ന കെമിസ്ട്രി നൂറിരട്ടി കിടിലനാക്കി എന്നു പറയാം. ചിത്രത്തിന്റെ കഥാ തന്തു പ്രണയവും, നായകന്റെ അതീവനവും ഒന്നുമല്ല. വിക്കനായ ബാലകൃഷ്‌നിലൂടെ ദിലീപ് കൊണ്ടുപോകുന്നത്. അല്‍പം സീരിയസസ് കഥയാണ്.
പക്ഷേ സീരിയസ് കഥയിലേക്ക് കോമഡി കുത്തി നിറച്ച സംവിധായകന്റെ ചിന്താബോധത്തിന് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്നു പറയുകയാണ്. കാരണം അസഥാനത്തെ അവിഞ്ഞ കോമഡികള്‍ തന്നെയാണ് ഈ ചിത്രത്തെ അല്‍പം ബോറിങ്ങാക്കുന്നത്. സിരാജ് വെഞ്ഞാറമ്മൂടിനേയും അജു വര്‍ഗീസിനെയുമൊക്കെ നിറഞ്ഞ കോമഡികളില്‍ കണ്ടിട്ട് ഇതിലെ വളിച്ച കോമഡികളിലൂടെ കാണുമ്പോള്‍ കരച്ചില്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളു.
നിയമവ്യവസഥയെ ദുരൂപയോഗം ചെയ്യുന്നിടത്ത് ഒരാള്‍ പ്രതിയായി മാറുമ്പോള്‍ അല്ലെങ്കില്‍ പ്രതി ചേര്‍ക്കപ്പെടുമ്പോള്‍ നിയമത്തിന് മുന്നില്‍ നിസ്സഹായനാകുന്ന ആളുടെ സ്വയം കവചമാര്‍ഗങ്ങളൊക്കെ ബാലന്‍ വക്കീല്‍ ചിത്രത്തില്‍ ഉപയോഗിക്കപ്പെടുത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ കഥയെ ദിലീപിന്റെ കഥാപാത്രം അത്തരത്തില്‍ തന്നെ വളരെ സീരിയസായി എന്നാല്‍ നര്‍മ്മം വിതറേണ്ടിടത്ത് ചിരിപ്പിച്ചും മുന്നോട്ട് കൊണ്ടുപോകുന്നു.
ബി.ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ ദിലീപ് നായകനായി സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഉയര്‍ന്ന ചോദ്യാമാണ് പൊലീസ്, കേസ്, കോടതി, വിചാരണ, ഇതൊക്കെ. ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നൊക്കെ സിനിമയില്‍ ചോദ്യമായി വന്നിരുന്നു. എന്നാല്‍ ഈ കഥയ്ക്ക് അതൊന്നുമായി യാതൊരു ബന്ധവുമില്ല. സാമ്യപ്പെടുത്തി നിരൂപകന്‍ തലപുണ്ണാക്കാണ്ടാ എന്നുമാത്രമേ പറയുവാനുള്ളു, പക്ഷേ തിരക്കഥയില്‍ ചില സംഭാഷണങ്ങള്‍ ബോധപൂര്‍വം സംവിധായകന്‍ ഉപയോഗപ്പെടുത്തുന്നിടത്ത് പ്രേക്ഷകന് ഒരുപക്ഷേ സംശയം തോന്നാം. എങ്കിലും ജനപ്രിയന് മാധ്യമങ്ങളോട് പറയാനുള്ള പലകാര്യങ്ങളും സംവിധായകന്‍ തിരക്കഥയില്‍ തിരുകികയറ്റിയിട്ടുണ്ട്.
ചിത്രത്തിലെ ചില രംഗങ്ങള്‍ ദിലീപിന്റെ ജിവിതത്തിലെ പോലീസ് കേസും വിസ്താരണയുമൊക്കെയായി മാറിയല്‍ അത് തീകച്ചും യാദൃശ്ചികം മാത്രമായിരിക്കും. അപ്രതീക്ഷികതമായി ഉണ്ടാകുന്ന കൊലപാതകം, പൊലീസ് ഉന്നതന് നേരെയുയരുന്ന പീഡനവിവാദാം ഇതിലേക്ക് കടന്നുവരുന്ന അല്ലെങ്കില്‍ മനപൂര്‍വം വലിച്ചിഴക്കപ്പെടുന്ന ബാലകൃഷ്ണനെന്ന അഭിഭാഷകന്‍, ഒടുക്കം തന്റെ നിരപരാധിത്വവും യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിച്ച് ചിരിച്ചുനില്‍ക്കുന്ന നായകന്റെ ഹീറോയിസവും എല്ലാമാണ് ചിത്രം.
ചിത്രം വണ്‍ലൈനില്‍ പറഞ്ഞാല്‍ നിയമത്തെ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അതിനെ തുറന്നുകാണിക്കുന്ന ഒരു അഭിഭഷകന്റെ മിടുക്ക് ഇതാണ് കഥാതന്തു. ബാലന്‍ വക്കീലായി ദിലീപ് കലക്കിയിട്ടുണ്ട്. അനുരാധ സുദര്‍ശന്‍ എന്ന പേരിലെത്തിയ മംമ്ത, എസ്രയിലെ പൃഥ്വിരാജിന്റെ നായികായി എത്തിയ പ്രിയ ആനന്ത് ഏറ്റെടുത്ത പ്രതിനായികാ റോള്‍, രഞ്ജി പണിക്കരുടെ ഡി.ജി.പി റോള്‍, ഗണേഷ് കുമാറിന്റെ ഐ.പി.എസ് കഥാപാത്രം.സിരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം അളിയന്‍ റോള്‍,
ഹരീഷ് ഉത്തമന്‍, പ്രദീപ് കോട്ടയം,നായകന്റെ സന്തത സഹചാരിയായി മാറിയ അജു വര്‍ഗീസിന്റെ റോള്‍. ഇവയൊക്കെ സിനിമയില്‍ കയ്യടി അര്‍ഹിക്കുന്നുണ്ട്. സിദ്ധിഖിന്റെ ത്രില്ലിന്‍ അച്ഛന്‍ കഥാപാത്രം ബിന്ദു പണിക്കരുടെ അമ്മ വേഷം ഇവയുംമികച്ചത് തന്നെ. ഗോപി സുന്ദര്‍ രാഹുല്‍രാജ് എന്നിവരുടെ സംഗീതം, അഖില്‍ ജോര്‍ജിന്റെ ഛായാഗ്രഹണം, ഫ്രെയിമുകളെ വെട്ടിമുനിക്കി ഗംഭീരമാക്കിയ ഷമീര്‍ മുഹമ്മദ് എന്നിവര്‍ കയ്യടി നേടുന്നു.