Latest News

ഹോററും കോമഡിയും ചേര്‍ന്നുള്ള സീനിനായി ഡബ്ബ് ചെയ്യുന്ന അമീന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രകമ്പനം ചിത്രത്തിലെ താരത്തിന്റെ  ഡബ്ബിങ് രംഗം 

Malayalilife
 ഹോററും കോമഡിയും ചേര്‍ന്നുള്ള സീനിനായി ഡബ്ബ് ചെയ്യുന്ന അമീന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രകമ്പനം ചിത്രത്തിലെ താരത്തിന്റെ  ഡബ്ബിങ് രംഗം 

സാഗര്‍ സൂര്യ,ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന  ഹൊറര്‍ കോമഡി എന്റര്‍ടൈനര്‍ ചിത്രം ആണ് പ്രകമ്പനം, ഇന്‍സ്റ്റഗ്രാം റീസുകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അമീനും ഈ ചിത്രത്തില്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്, പ്രകമ്പനത്തിലെ ഹോററും കോമഡിയും ചേര്‍ന്നുള്ള ഒരു സീനിന്റെ ഡബ്ബിങ് ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്

 ഗണപതി സാഗര്‍ സൂര്യ അമീന്‍ എന്നിവര്‍ക്ക് പുറമേ അസീസ്  നെടുമങ്ങാട്, മല്ലിക സുകുമാരന്‍, അനീഷ് ഗോപാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്
നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത്,ബ്ലെസി,സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'നദികളില്‍ സുന്ദരി യമുന' എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍-കോമഡി എന്റര്‍ടെയ്‌നറാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കന്‍.

ഹോസ്റ്റല്‍ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് 'പ്രകമ്പനം'. കൊച്ചിയിലെ മെന്‍സ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്നു പണി 'എന്ന ചിത്രത്തിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോള്‍ 'പ്രകമ്പന'ത്തിനുള്ള പ്രതീക്ഷകള്‍ ഏറെയാണ്.

ചിത്രത്തിന്റെ ഛായഗ്രഹണം ആല്‍ബി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഭിജിത്ത് നായര്‍. എഡിറ്റര്‍ സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടര്‍ ബിബിന്‍ അശോക്, പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, വരികള്‍ വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശശി പൊതുവാള്‍, വി.എഫ്. എക്‌സ് മേരാക്കി,മേക്കപ്പ് ജയന്‍ പൂങ്കുളം, പിആര്‍ഒ വാഴൂര്‍ ജോസ്,മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്


 

Read more topics: # പ്രകമ്പനം
prakambanam movie viral dubbing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES