പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമമിട്ടുകൊണ്ടാണ് വിജയ് ആറ്റ്‌ലി കൂട്ടുകെട്ടിലെത്തിയ ബിഗിള്‍ ഇന്ന് റിലീസിനെത്തിയത്. ചിത്രം വേള്‍ഡ് വൈഡ് റിലീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ദളപതി 63 എന്ന പേരിട്ടിരുന്ന ചിത്രം പിന്നീട് ബിഗില്‍ എന്ന് പേരുമാറ്റി എത്തുകയായിരുന്നു. തെരി, മെര്‍സല്‍ തുടങ്ങിയ വിജയങ്ങള്‍ക്കൊടുവില്‍ ആറ്റ്‌ലി-വിജയ് കൂട്ടകെട്ട് വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷ തെറ്റിച്ചില്ല. പതിവ് പോലെ ഫാന്‍സിനെ നിരാശപ്പെടുത്താത്ത ഇളയദളപതി ട്രീറ്റ് തന്നെയാണ് ബിഗില്‍.
കെട്ടിലും മട്ടിലും ഫൈറ്റിലും എല്ലാം തന്നെ ഇതൊരു കംപ്ലീറ്റ് ഫാന്‍ മേഡ് ചിത്രം എന്ന് പറഞ്ഞാലും തെറ്റില്ല. വിജയ് എന്ന നടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ടരമണിക്കൂര്‍ കണ്‍കുളിര്‍ക്കെ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് ചിത്രം. വിമര്‍ശകര്‍ക്ക് വിജയ് രക്ഷകനായി എത്തുന്ന മറ്റൊരു ചിത്രം. ആറ്റ്‌ലിക്കൊപ്പം എസ് രമണ, ഗിരിവാസന്‍ എന്നിവരും തിരക്കഥയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
കേരളത്തില്‍ ഒരു മലയാളം സിനിമയക്ക് ടിക്കറ്റ് ലഭിക്കാതെ വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു അന്വഭാഷ ചിത്രം ആഴ്ചകള്‍ മുന്‍പേ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ തന്നെ തീയറ്ററുകള്‍ ഫില്‍ ചെയ്‌തെങ്കില്‍ ആറ്റ്‌ലി-വിജയ് കൂട്ടുകെട്ടിനെ നമിക്കാതെ വയ്യ. രാവിലെ നാലു മണി മുതല്‍ കേരളത്തിലെ എല്ലാ തീയറ്റുകളും പൂരപ്പറമ്പാക്കിയാണ് ചിത്രം റിലീസിനെത്തിയത്. അടി, ഇടി, വെടിക്കെട്ട്, എന്നൊക്കെ പറയില്ലെ... ശരാശരിക്ക് മുകളിലുള്ള എല്ലാ ആരാധകരും ആദ്യ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ തന്നെ ഒന്നിറങ്ങി തുള്ളിപോകും. എ.ആര്‍.റഹ്മാന്‍ എന്ന ലജന്‍ഡിന്റെ പശ്ചാത്തല സംഗീതത്തിന്റെ വൈദഗ്ധ്യവും വിജയ് യുടെ സ്‌ക്രീന്‍ പ്രസന്‍സും ചിത്രത്തിന്റെ തുടക്കം ഉഷാറാക്കി.
വിജയ് ആറ്റ്‌ലി കൂട്ടുകെട്ട് കലക്കി
വിമര്‍ശകരുടെ പതിവ് ആരോപണങ്ങളില്‍ നിന്ന് അല്‍പം മാറി നില്‍ക്കുന്ന സ്‌ക്രീപ്റ്റിങ് തന്നെയാണ് ആറ്റ്‌ലി വിജയ്ക്കായി ഒരുക്കിയിരിക്കുന്നതത്. ദളപതി 63 എന്ന പേരില്‍ ഈ ചിത്രം പുറത്തിറങ്ങുമ്പോള്‍ തന്നെ ചിന്തിക്കാമല്ലോ ഇതൊരു വിജയ് ആരാധകര്‍ക്കുള്ള ദീപവലി സമ്മാനമായിരിക്കുമെന്ന്. എന്നിരുന്നാലും പതിവ് തെറ്റിക്കാതെ സ്ഥിരം മു്ദ്രകളായ കൈയ്യാട്ടിയുള്ള എന്‍ട്രോ, സിഗററ്റിന് പകരം കൈവിരലുകളില്‍ നൃത്തം ചെയ്യിക്കുന്ന ഓലപ്പടക്കം, ചൂയിങ്കം ഇഫക്ട് ചിത്രത്തില്‍ പതിവ് ക്ലീശേയായി തോന്നാം. ആക്ഷനും സ്‌പോര്‍ട്‌സ് ഡ്രാമയും ഇഴകലര്‍ന്ന കഥാവഴിയാണ് ചിത്രം എന്നതാണ് ബിഗിളിന്റെ പ്രത്യേകത.
മറ്റു ദളപതി ചിത്രങ്ങളെ അപേക്ഷിച്ച് കെട്ടിലും മട്ടിലും പുതുമയാര്‍ന്ന കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒപ്പം തന്നെ ഡബിള്‍ റോളില്‍ നായകനെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഇരട്ടി സസ്‌പെന്‍സും ഈ ചിത്രത്തിന്റെ സവിശേഷതയായി കരുതാം. വിജയ്, നയന്‍താര, ജാക്കി ഷെറോഫ് തുടങ്ങി താരനിര ചിത്രത്തിലെത്തുമ്പോള്‍ വില്ലന്‍ റോളില്‍ നടനും ഫുട്‌ബോള്‍ താരവുമായി മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയനും ചിത്രത്തില്‍ കടന്നെത്തുന്നുണ്ട്.
കാല്‍പന്ത് കളിയെ അതിതീവ്രമായി ചിത്രത്തിന്റെ തിരക്കഥയില്‍ കടത്തിക്കൊണ്ടുവരുന്നുണ്ട്. ഒപ്പം തന്നെ അച്ഛന്‍ മകന്‍ ബന്ധത്തിന്റെ വൈകാരികതയെ ചിത്രത്തില്‍ കാട്ടിത്തരുന്നു. മൈക്കിള്‍ എന്ന റൗഡിയായി വിജയ്‌യുടെ ഇരട്ടകഥാപാത്രങ്ങള്‍ കടന്നെത്തുന്നു. ആദ്യ പകുതി വിജയ്‌യുടെ മാസ് പ്രകടനവും പതിവ് സ്റ്റൈലുമൊക്കെ കാണിച്ചുകൊണ്ടുള്ള പ്രകടനം തന്നെയാണ്. ഡാന്‍സും ഫൈറ്റും പുതുമയൊന്നും തോന്നുന്നില്ലെങ്കിലും തീയറ്റര്‍ ഇളകിമറിയാന്‍ വിജയ് ആരാധകര്‍ക്ക് ഇത് ധാരാളമാകും.
വിമര്‍ശകരെ ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥയല്ല! ഇത് വേറെ
മലയാളത്തില്‍ മോഹന്‍ലാല്‍ ഡബിള്‍റോളിലെത്തി അരങ്ങുതകര്‍ത്ത രാവണപ്രഭു പോലെ ഡബിള്‍റോളിലെത്തുന്ന വിജയ്. മംഗലശ്ശേരി നീലകണ്ഠനെ പോലെ ചട്ടമ്പിയായ രാജപ്പന്‍ എന്ന റൗഡിയായ അച്ഛന്‍വേഷം. കാര്‍ത്തികേയനേ പോലെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റായ മകന്‍.
മംഗലശ്ശേരി നീലകണ്ഠന്റെ മകന്‍ കാര്‍ത്തികേയന്‍ ഫുട്‌ബോള്‍ പ്ല്രയറായാല്‍ ചിത്രം ബിഗിലായി എന്നൊന്നും വിമര്‍ശകര്‍ തള്ളണ്ട,ഇത് കഥ വേറെയാണ് ഭായി! പിന്നെ ഒറ്റക്കാര്യം, രക്ഷകന്‍ ഇമേജ് ഈ സൂപ്പര്‍താരനായകന് വിമകര്‍ശകര്‍ നേടികൊടുത്തതിനാല്‍ തന്നെ തമിഴ്‌നാട് ഫുഡ്‌ബോളിള്‍ ടീമിനെ രക്ഷിക്കാനായി എത്തുന്ന വിജയ് എന്നൊന്നും പറഞ്ഞ് മിനക്കെടരുത്. ഇന്നുവരെ വിജയ് ചെയ്ത ഇരട്ടകഥാപാത്രങ്ങളില്‍ രാജപ്പനെന്ന റൗഡിയായ അച്ഛന്‍ വേഷം തന്നെയാകും ആരാധകരുടെ നെഞ്ചില്‍ തറച്ചിരിക്കുക എന്നതില്‍ യാതൊരു തര്‍ക്കവും വേണ്ട.
മൈക്കിള്‍ എന്ന കഥാപാത്രം തന്നെയാണ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. എങ്കിലും 20 മിനിട്ടില്‍ മാത്രം കടന്നെത്തുന്ന അച്ഛന്‍ വേഷമാണ് മാസ്. ഒന്നാംപകുതി ആക്ഷനും ഡാന്‍സുമൊക്കെയായി മാറുമ്പോള്‍ രണ്ടാം പകുതി ചിത്രത്തിന്റെ ട്രാക്ക് തന്നെ മാറും. ഫുട്‌ബോള്‍ പ്ലയറായ ബിഗിളിന്റെ ജീവിതവും ഇതുമായി ബന്ധപ്പെട്ടുനീളുന്ന കഥാവഴികളുമാണ് ചിത്രം. എയ്ഞ്ചല്‍ ആശിര്‍വാദം എന്ന കഥാപാത്രമായി എത്തിയ നയന്‍താര സ്‌ക്രീന്‍ പ്രസന്‍സില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഇരുവരും ഒന്നിച്ചുള്ള പ്രണയരംഗങ്ങളെല്ലാം മികച്ചതായി തോന്നി. ഒപ്പം തന്നെ ആനന്ദരാജ്, ജാക്കി ഷറോഫ്, മലയാളികള്‍ക്ക് പ്രിയങ്കരിയായ റേബ മോണിക്ക ജോണ്‍ എന്നിവര്‍ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നു, ആക്ഷനും പ്രണയും പറയുമ്പോള്‍ തന്നെ കാല്‍പന്തുകളിയെന്ന കലയെ മനോഹരമായി ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നു.
ഒപ്പം തന്നെ സ്ത്രീശാക്തീകരണുള്‍പ്പെടുള്ള ചര്‍ച്ച ചെയ്യപ്പെടേണ്ട പലകാര്യങ്ങളും ആറ്റിലി പ്രേക്ഷകരോട് ചിത്രത്തിലൂടെ പറയുന്നുണ്ട്. ഇനി ചിത്രത്തിലെ ഗാനങ്ങളൊരുക്കിയ എ.ആര്‍ റഹ്മാനും ഒരു ഗാനരംഗത്തില്‍ വിജയ്ക്കും ആറ്റ്‌ലിക്കുമൊപ്പം കടന്നെത്തുന്നുണ്ട്. ജി.കെ വിഷ്ണുവിന്റെ ഛായാഗ്രഹകണം. ചിത്രസംയോജനം ഒരുക്കിയ.റൂബന്‍ എന്നിവര്‍ക്ക് കൈയ്യി നല്‍കണം. ചിത്രത്തിന്റെ വിതരണാവകാശം കേരളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനാണ്.