Latest News

ഗീതുമോഹന്‍ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൂത്തോന്‍ നവംബര്‍ എട്ടിന് തിയറ്ററിലെത്തുന്നു; അക്ബര്‍ എന്ന കേന്ദ്രകഥാപാത്രവുമായി നിവിന്‍ പോളി

Malayalilife
  ഗീതുമോഹന്‍ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൂത്തോന്‍ നവംബര്‍ എട്ടിന് തിയറ്ററിലെത്തുന്നു; അക്ബര്‍ എന്ന കേന്ദ്രകഥാപാത്രവുമായി നിവിന്‍ പോളി


യേഴ്‌സ് ഡേയ്‌സിനു ശേഷം ഗീതുമോഹന്‍ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൂത്തോന്‍ നവംബര്‍ എട്ടിന് തിയറ്ററിലെത്തുന്നു. നിവിന്‍ പോളി നായകനാകുന്ന ചിത്രം മുംബൈ പശ്ചാത്തലത്തില്‍ കഥ പറയുന്ന ദ്വിഭാഷാചിത്രമാണ്. ലക്ഷദ്വീപ് മലയാളത്തിലും ഹിന്ദിയിലും സംസാരിക്കുന്ന മൂത്തോന്‍ ഒരു പാന്‍ ഇന്ത്യന്‍ സ്‌കെയില്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.

ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷല്‍ പ്രസന്റേഷന്‍ നിരയില്‍ തന്നെ പ്രദര്‍ശിപ്പിച്ച മൂത്തോന്‍ മികച്ച അഭിപ്രായം നേടിയിരുന്നു. മുംബൈ മാമി ഫെസ്റ്റിവലിലും ചിത്രം മികച്ച അഭിപ്രായം നേടിയതിനു പുറമെ സ്‌പെയിന്‍ ചലച്ചിത്ര മേളയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് മൂത്തോന്‍. നൂറ്റിഅന്‍പതോളം തിയറ്ററുകളിലാകും ചിത്രം റിലീസിനെത്തുക.

നഷ്ടപ്പെട്ടുപ്പോയ മൂത്ത സഹോദരനെ തേടി പതിനാലു വയസ്സുള്ള ലക്ഷദ്വീപുകാരനായ അനിയന്‍  മുംബൈ നഗരത്തിലെത്തുന്നതും തുടര്‍ന്നുള്ള അന്വേഷണവുമാണ് മൂത്തോനില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. അക്ബര്‍ എന്ന കേന്ദ്രകഥാപാത്രവുമായി നിവിന്‍ പോളി ഇതു വരെ അവതരിപ്പിക്കാത്ത ഭാവ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു.
റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍,സുജിത് ശങ്കര്‍, ഹരീഷ് ഖന്ന, ശശാങ്ക് അറോറ, ശോഭിത ദുലിപാല, സഞ്ജന ദീപു,മെലീസ രാജു തോമസ്സ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ്കുമാര്‍,അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന മൂത്തോന്റെ ഛായാഗ്രഹണം രാജീവ് രവി നിര്‍വഹിക്കുന്നു.സ്‌നേഹഖാന്‍ വാള്‍കര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

Read more topics: # moothon movie,# geethu mohandas
moothon movie geethu mohandas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES