മലയാളസിനിമയിലെ ആദ്യ നൂറുകോടി ക്ലബില്‍ ഇടം പിടിച്ച പുലിമുരുകന്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പുതിയ മോഹന്‍ലാല്‍ ചിത്രവുമായി ടോമിച്ചന്‍ മുളകുപാടം ടീം. പുലിമുരുകന്‍' എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിന് ശേഷം മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും ഒന്നിക്കുന്ന ചിത്രത്തിന് അരുണ്‍ ഗോപിയാണ് സംവിധാനം. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം തന്നെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.
ദിലീപ് ചിത്രമായ രാമലീലയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് അരുണ്‍ ഗോപി.. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രമാണ് അരുണ്‍ ഗോപിയുടെ പുതിയ ചിത്രം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകന്‍.
ഇതിന് ശേഷമാണ് മോഹന്‍ലാലുമായുള്ള പുതിയ ചിത്രം ആരംഭിക്കുക. ചിത്രത്തിന്റേതായ മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാന്‍ പറഞ്ഞുകൊണ്ടാണ് ടോമിച്ചന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. അതേ സമയം മോഹന്‍ലാലിന്റെ ഒടിയന്‍ അടുത്താഴ്ച പുറത്തിറങ്ങാനിരിക്കെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.