Latest News

കുരുന്നുകളോടൊപ്പം കുസൃതി ചിരിയുമായി ലാലേട്ടന്‍; തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; വിന്റേജ് മോഹന്‍ലാലിനെ സ്‌ക്രീനില്‍ കാണാന്‍ പ്രതീക്ഷയോട് ആരാധകര്‍ 

Malayalilife
 കുരുന്നുകളോടൊപ്പം കുസൃതി ചിരിയുമായി ലാലേട്ടന്‍; തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; വിന്റേജ് മോഹന്‍ലാലിനെ സ്‌ക്രീനില്‍ കാണാന്‍ പ്രതീക്ഷയോട് ആരാധകര്‍ 

ര്‍ച്ചകളില്‍ നിറഞ്ഞ മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കോമ്പോയുടെ വരാനിരിക്കുന്ന ചിത്രത്തിന് ടൈറ്റില്‍ പ്രഖ്യാപിച്ചു. ടാക്‌സി ഡ്രൈവറായി മലയാളികളുടെ പ്രിയ താരമെത്തുന്ന ചിത്രത്തിന് 'തുടരും' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നവംബര്‍ 1 ന് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും  എഡിറ്റര്‍ നിഷാദിന്റെ മരണത്തെ തുടര്‍ന്ന് നവംബര്‍ 8 ലേക്ക് ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് മാറ്റുകയായിരുന്നു. മോഹന്‍ലാലിനൊപ്പം കുട്ടിത്താരങ്ങളും അടങ്ങിയ പോസ്റ്റുറും പുറത്തുവന്നിട്ടുണ്ട്. 

രജപുത്ര ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ശോഭനയാണ് നായികയാവുന്നത്. മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോംബോയായ മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തുടരും'. കൂടാതെ ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനിലിന്റെ കഥയ്ക്ക് സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച കെ ആര്‍ സുനില്‍ എഴുത്തുകാരന്‍ കൂടിയാണ്. 

ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി നിര്‍മ്മാതാക്കള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2025 ജനുവരി 23 ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

mohanlal tharun moorthy thudarum

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക