Latest News

31 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്നു; 'ഇട്ടിമാണി' എന്ന തൃശൂര്‍ക്കാരനായി അഭിനയിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന'; മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്

Malayalilife
 31 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്നു; 'ഇട്ടിമാണി' എന്ന തൃശൂര്‍ക്കാരനായി അഭിനയിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന'; മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്

മോഹന്‍ലാല്‍ എന്ന നടന്‍ കഴിവ് തെളിയിച്ച് തകര്‍ത്തഭിനയ ഒടിയ റിലീസാവാന്‍  ഒരുങ്ങുകയാണ്. അതിന്റെ ഇടയിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം.മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞപ്പോഴൊക്കെ അത് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ തൃശൂര്‍ ഭാഷയിലെ സംഭാഷണം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ വീണ്ടും തൃശൂര്‍ ഭാഷയുമായി എത്തുകയാണ് മോഹന്‍ലാല്‍. ഇട്ടിമാണി എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ തൃശൂര്‍ ഭാഷയില്‍ സംസാരിക്കാന്‍ പോകുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി ഞാന്‍ വരുന്നു.

'തൂവാനത്തുമ്പികളി'ലെ ജയകൃഷ്ണന് ശേഷം 'ഇട്ടിമാണി' എന്ന തൃശൂര്‍ക്കാരനായി ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന'. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 'ഇട്ടി മാണി' നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

mohanlal-new-movie-ittimani-made-in-china-jibi-joju-in-trissur-slang

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES