ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിന്റെ മൂന്നാമത് പോസ്റ്റര്‍ പ്രകാശനം ചെയ്തിരിക്കുന്നു. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹന്‍ലാലിന്റേതു മാത്രമായിരുന്നു വെങ്കില്‍ ഇക്കുറി മോഹന്‍ലാല്‍, പ്രിയാമണി, അനശ്വരാരാജന്‍ എന്നിവരുടെ പടം സഹിതമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളാണിവര്‍.
നിയമയുദ്ധത്തിന്റെ പശ്ചാത്തലത്തിലൂടെ കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലും, പ്രിയാമണിയും അഭിഭാഷകരായിട്ടാണെത്തുന്നത്. ഒരു കേസ്സിന്റെ നീതിക്കായി ഇരുവശത്തും അണിനിരന്ന് അവര്‍ തങ്ങളുടെ വാദഗതികളെ അക്കമിട്ട് നിരത്തുമ്പോള്‍ കോടതി നിയമയുദ്ധത്തിന്റെ പോര്‍ക്കളമായി മാറുകയാണ്.
ഒരു പക്ഷെ സമീപകാലത്തെ ഏറ്റം മികച്ച കോര്‍ട്ട് റൂം ഡ്രാമയായിരിക്കും ഈ ചിത്രം. പ്രേക്ഷകരുടെ ഇടയില്‍ ഏറെ വേരോട്ടമുള്ള ഒരു യുവനടിയാണ് അനശ്വരാ രാജന്‍. തണ്ണീര്‍മത്തനിലൂടെ തിളങ്ങിയ ഈ നടി ഇന്ന് സഹ്യനുമപ്പുറം തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ നിയമയുദ്ധം തെളിയിക്കപ്പെടുന്നത് ഏതു കേസ്സാണ്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയിലേറ്റിക്കൊണ്ടാണ് ഈ കോടതിച്ചിത്രംജീത്തു ജോസഫ് സമ്മാനിക്കുന്നത്. വര്‍ണ്ണപ്പകിട്ടും, ആരവങ്ങളുമില്ലാതെ ഒരു ലീഗല്‍ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. കോടതി രംഗങള്‍ നിരവധി കണ്ടിട്ടുണ്ടങ്കിലും ഈ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിച്ചിരിക്കും'.
ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, കലേഷ്, കലാഭവന്‍ ജിന്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനില്‍ എന്നിവരും പ്രധാന താരങ്ങളാണ്.' ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം. സതീഷ്‌ക്കുറുപ്പ്. എഡിറ്റിംഗ് - വി.എസ്.വിനായക്. കലാസംവിധാനം - ബോബന്‍, കോസ്സ്യും - ഡിസൈന്‍ ലൈന്റാ ജീത്തു. മേക്കപ്പ് അമല്‍ ചന്ദ്ര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുധീഷ് രാമചന്ദ്രന്‍. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - സോണി.ജി.സോളമന്‍ - എസ്.എ.ഭാസ്‌ക്കരന്‍, അമരേഷ് കുമാര്‍.
ഫിനാന്‍സ് കണ്‍േ ട്രാളര്‍- മനോഹരന്‍ പയ്യന്നൂര്‍. പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - ശശിധരന്‍ കണ്ടാണിശ്ശേരില്‍, പാപ്പച്ചന്‍ ധനുവച്ചപുരം. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്. പ്രണവ് മോഹന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ക്രിസ്തുമസ്സിനു മുന്നോടിയായി ഡിസംബര്‍ ഇരുപത്തി ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ - വാഴൂര്‍ ജോസ്.