പരിസ്ഥിതി ദിനാചരണത്തിന് ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബോധവല്‍കരണ പരിപാടിയില്‍ നടന്‍ മോഹന്‍ലാല്‍ അതിഥിയായെത്തി. ആവേശത്തോടെ സ്വീകരിച്ച ജനപ്രതിനിധികളെയും നാട്ടുകാരെയും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ബോധവല്‍കരിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്.
മോഹന്‍ലാലും ശോഭനയും ചേര്‍ന്നഭിനയിക്കുന്ന പുതിയ ചിത്രം എല്‍ 360 സിനിമയുടെ ചിത്രീകരണം തൊടുപുഴയിലും പരിസരത്തുമായി പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പരിസ്ഥിതി ദിനാചരണത്തില്‍ പങ്കെടുക്കാമോയെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ലാലിനോട് ചോദിക്കുന്നത്. പൂര്‍ണ്ണ സമ്മതം നല്‍കി യോഗത്തിലേക്ക് താരമെത്തി.
ഒരു മാസക്കാലമായി ബ്ലോക്ക് പഞ്ചായത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഈ അവസരത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ വിതരണം നടത്താന്‍ മോഹന്‍ലാല്‍ മുന്നോട്ടു വന്നത്. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യുവിന് വൃക്ഷതൈ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
'നല്ലൊരു കര്‍മമാണ് ഞാന്‍ ചെയ്യുന്നത്. മരങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് ഞാന്‍. ഞങ്ങള്‍ക്ക് ചില ഫൗണ്ടേഷന്‍സ് ഉണ്ട്. ഞങ്ങള്‍ സ്‌കൂളുകളിലൊക്കെ അറുപതിനായിരത്തിലധികം മരങ്ങള്‍ നടുന്നുണ്ട്,'- മോഹന്‍ലാല്‍ പറഞ്ഞു. ഇതുകേട്ട് ആളുകള്‍ കൈയടിച്ചു. ഇതിനുപിന്നാലെ മോഹന്‍ലാലിന്റെ ഒരു ഉപദേശവും എത്തി.
പരിസ്ഥിതി ദിനത്തില്‍ മരം നടും. നടുന്ന മരം ഉണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പല പഞ്ചായത്തുകളും ശ്രമിക്കുന്നില്ല. നിങ്ങള്‍ അങ്ങനെയാകരുത്. നടുന്നതെല്ലാം ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്തണം'- എന്നായിരുന്നു മോഹന്‍ലാലിന്റെ ഉപദേശം. ഈ വാക്കുകള്‍ വന്‍ ഹര്‍ഷാരവത്തോടെയാണ് ജനപ്രതിനിധികളടക്കമുള്ള കാഴ്ചക്കാര്‍ സ്വീകരിച്ചത്.
ബ്‌ളോക്ക് പഞ്ചായത്ത് വളപ്പില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ടോമി കാവാലം അദ്ധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍,? ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ നൈസി ഡെനില്‍, ആന്‍സി സോജന്‍, മാത്യു കെ. ജോണ്‍, കെ.എസ്,? ജോണ്‍, സിബി ദാമോദരന്‍, അഡ്വ. ആല്‍ബര്‍ട്ട് ജോസ്, ഷൈനി സന്തോഷ്, കെ.കെ. രവി, മിനി ആന്റണി, ഡാനി മോള്‍ വര്‍ഗീസ്, ടെസി മോള്‍ മാത്യു, ബി.ഡി.ഒ എ.ജെ. അജയ് എന്നിവര്‍ സംസാരിച്ചു